താൾ:Sheelam 1914.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦ ശീലം

ള്ള വേഷം തിരഞ്ഞെടുക്കുന്നതു് നാമല്ല; ലബ്ധവേഷത്തിൽ ശരിയാടുക മാത്രമാണു് നമ്മുടെ കൃത്യധർമ്മം. ഉത്തമാനുഗ്രഹമായ സ്വാതന്ത്ര്യം രാജാവിനും അടിമയ്ക്കും ഉണ്ടു്. സ്വാതന്ത്ര്യത്തിന്റെ മഹത്ത്വം നോക്കുമ്പോൾ അന്യാനുഗ്രഹം ഏതും നിസ്സാരവും വ്യർത്ഥവുമാകുന്നു. ക്ഷേമം സത്യത്തിൽ നില്ക്കുന്നതു് ദേഹബലത്തിലല്ല: എന്തെന്നാൽ, (൧൧) മൈറോവിനും, (൧൦-) അഫെല്ലിയസ്സിനും അതു് സിദ്ധിച്ചില്ല. ധനത്തിലും അല്ല; എന്തെന്നാൽ, (൧൦൩) ക്രിസസ്സിനു് അതു് ലഭിച്ചില്ല. അധികാരത്തിലും അല്ല; എന്തെന്നാൽ, റോമിലെ രാജ്യാധികാരികൾക്കു് അതുണ്ടായില്ല. ൟ മൂന്നും ചേർന്നാൽപോലും ക്ഷേമംനല്കയില്ല. എന്തെന്നാൽ, (൧൦൪) നീറോ,


(൧൦൧) ഒരു കായബലവാൻ. (൧൦൨) ടി (൧൦൩) ഒരു യാവന രാജാവു്; ദിഗ്ജയി; ധനിഷ്ഠോത്തമൻ; പെർഷ്യാ രാജാവു് സൈറസ്സിനാൽ തോല്പിക്കപ്പെട്ട് ചിതയിൽ ഏറ്റപ്പെട്ടപ്പോൾ, "ശുഭമായ മരണപ്രാപ്തിയാലല്ലാതെ ധനബാഹുല്ല്യത്താൽ ക്ഷേമമുണ്ടാകയില്ലെന്നു" സാളൻ ജ്ഞാനി പറഞ്ഞിട്ടുള്ളതു് ശരിയെന്നു് ബോധപ്പെട്ടു; കുബോ സമനായ്ഗണിക്കപ്പെട്ടു. വാഴ്ച ക്രി. മു. ൬-‌ാം ശതാബ്ദം.

(൧൦൪) റോമിലെ ചക്രവർത്തി; മഹാ ദുഷ്ടൻ: മാതൃഘാതകൻ; അനേകം കൊലകൾ നടത്തിയവൻ; ഒടുക്കം ജനദ്വേഷം വർദ്ധിച്ചാറെ, സ്പെയിനിൽ നിന്നും, ഗാൽബാ പട്ടാളവുംകൊണ്ടു് റോമിൽ പ്രവേശിച്ചപ്പോൾ ഒളിച്ചോടി ഒരു പാവപ്പെട്ടവന്റേ വീട്ടിൽ പതുങ്ങി ആത്മഹത്യചെയ്തു. വാഴ്ച ക്രി. ശ. -ന്റേ ആദിമുതൽ അന്ത്യഭാഗംവരെ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/77&oldid=170507" എന്ന താളിൽനിന്ന് ശേഖരിച്ചത്