താൾ:Sheelam 1914.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൬൮ ശീലം

ശങ്കയാൽ, ൟയിട, ജോർജ്ജ് ചക്രവർത്തിയാൽ പ്രദാനം ചെയ്യപ്പെട്ടതും, അനേകം നാട്ടുരാജാകന്മാർ പോലും കൊതിക്കുന്നതുമായ കെ.സി ഐ. ഇ. എന്ന സ്ഥാനത്തേ കൃതജ്ഞതാപൂർവ്വം ഉപേക്ഷിച്ചതു്, മേൽ പ്രസ്താവിച്ച കൃത്യനിഷ്ഠയ്ക്കു മഹത്തായ ഒരു ദൃഷ്ടാന്തമാകുന്നു. ൟ ഉപേക്ഷണമോ, ചക്രവർത്തിക്കതിനെപറ്റിയുണ്ടായ ബഹുമാനമോ അധികം പ്രശംസനീയമെന്നു് സംശയം ജനിക്കുന്നു.

ജർമ്മൻ ചക്രവർത്തി ചാറത്സ് പഞ്ചമന്റെ ആശ്രിതനായിരുന്ന (൧൦0) പേസ്ക്കാറാ എന്ന ഇറ്റാലിയൻപ്രഭു, സ്വനായകനു് വിരോധമായ കക്ഷിയിൽ ചേരുന്നതിനായി, സ്വദേശ്യനൃപന്മാരാൽ,രാജത്വവാഗ്ദാനത്തോടു കൂടി അപേക്ഷിതനായപ്പോൾ ആ അപേക്ഷയെ അദ്ദേഹം നിരാകരിച്ചതും, "നിങ്ങളുടേ മാനം ഓർക്കണം; സമ്പത്തിനെക്കാളും രാജത്വത്തിനെക്കാളും നിങ്ങളെ ഉയർത്തുന്നതു് മാനമാകുന്നു; അതിനാൽ മാത്രമാകുന്നു യശസ്സുണ്ടാകുന്നതു്; ആ മാനസ്വത്തിനെയാകുന്നു നിഷ്കളങ്കം നിങ്ങൾ നിങ്ങളുടേ അനന്തരന്മാർക്കായി സംഗ്രഹിക്കേണ്ടതു്" എന്നു് അദ്ദേഹത്തിന്റെ ഭാർയ്യ (കളോന്നാ) അദ്ദേഹത്തിനെ ഉപദേശിച്ചതും ഇതിലേയ്ക്കുദാഹരണങ്ങളാകുന്നു. കൃത്യാനുഷ്ഠാനത്തിൽ ഭർത്താവു് മരിച്ചതിന്റേശേഷം, ആ ഭാർയ്യ, യൊവനസൌന്ദർയ്യസമ്പന്നയായിതന്നെങ്കിലും , അനേക മഹാവരന്മാരുടേ അപേക്ഷകളേ നിരാകരിച്ചു്, ഭർത്തൃമഹത്ത്വങ്ങളേ ഘോഷിക്കുന്ന ഏകാ-


(൧൦0) ജർമ്മൻ ചക്രവർത്തി ചാറത്സ് പഞ്ചമന്റേ ആശ്രിതൻ; അദ്ദേഹത്തിനു് വിരോധിയായി വന്ന ഫ്രഞ്ച്‌രാജാ പ്രാൻസിസ് പ്രഥമനേ പേവിയാ യുദ്ധത്തിൽ ൧൫൨൫ൽ, തോല്പിച്ച മരിച്ച.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/75&oldid=170505" എന്ന താളിൽനിന്ന് ശേഖരിച്ചത്