താൾ:Sheelam 1914.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൃത്യധർമ്മവും സത്യവും ൬൭

നായകത്വം ഇല്ലാഞ്ഞാൽ, മഹതിയായും പ്രകൃഷ്ടയായുമുള്ള ഒരു ബുദ്ധിപോലും വഴി തെറ്റിക്കുന്ന വെളിച്ചം‌പോലെയാകുന്നു. ഒരുവനെ പാദപ്രവേശനം ചെയ്യിക്കുന്നതു് മനഃസാക്ഷിയും, പാദത്തിന്മേൽ നിവൃത്തി നിറുത്തുന്നതു് ഇച്ഛയും ആകുന്നു. ഹൃദയത്തിന്റെ ധർമ്മനായകനായ മനഃസാക്ഷിയുടെ സഹായത്താൽ തന്നെ ആകുന്നു; ഉന്നതമായും വിശുദ്ധമായുമുള്ള ശീലം വിവൃദ്ധമാകേണ്ടതു്. കൃത്യം തിരഞ്ഞെടുക്കുന്നതു ഇച്ഛയാണു്. എന്നാൽ, തിരയലിനേ തുടർന്നു് പ്രവൃത്തിവന്നെങ്കിലേ അതു് സഫലമാകുയുള്ളൂ. ബലമായ കൃത്യബോധമുള്ളവന്റേ ഇച്ഛ സധൈർയ്യം പ്രവൃത്തിയിൽ ഉദ്യമിക്കുന്നതിൽ അവസാനത്തിൽ തോൽവി ലഭിച്ചാലും, അതു് കൃത്യധർമ്മംനിമിത്തം വന്നതാണെന്നു് ആശ്വസിച്ചു് തൃപ്തിപ്പെടുന്നതാണു്. "തന്റെ ചുറ്റും വളരെ ആളുകൾ വഞ്ചനയാലും ദ്രോഹത്താലും ധനികന്മാരായാലും, നീ കൃത്യോദ്യമത്തോടു് ദരിദ്രനായിരിക്ക! അന്യർ കിഴിഞ്ഞു കിഴിഞ്ഞു പൊങ്ങിക്കൊള്ളട്ടെ; നീ, കൃത്യധർമ്മമനുഷ്ഠിച്ചു് സ്ഥാനാധികാരവിഹീനനായിരുന്നുകൊൾക! അന്യർ, പുകഴ്ത്തലിനാൽ സ്വോദ്ദേശ്യങ്ങൾ സാധിക്കട്ടേ; നീ കൃത്യോദ്യമത്തിൽ ഹതാശയനായാലും അതു് സഹിച്ചുകൊൾക! അന്യർ ഇഴിഞ്ഞു കെഞ്ചി ലഭിക്കുന്ന വൻപന്റേ അനുകൂലഹസ്തഗ്രഹണത്തെ നീ കൊതിക്കൊല്ല." എന്നൊരു മഹാത്മാവുപദേശിച്ചിരിക്കുന്നു.

കേവലം ഒരു വാർദ്ധ്യാരുടേ സ്വല്പ ആദായം (൭൦ രൂപ) കൊണ്ടുപജീവിതം കഴിച്ചു് പൂനയിൽ സേവാസദനം സ്ഥാപിച്ച്, ഇന്ത്യാജനസമുദായാഭിവൃദ്ധിക്കായ് നിരന്തരോദ്യോഗിയായിരുന്ന രാജ്യനീതിവിഷയത്തിൽ ഗ്ലാഡ്സ്റ്റ്നോടുപമേയനെന്നു് സമ്മതിക്കപ്പെട്ട ഗോഖലേയെന്നമഹാത്മാവു്, തന്റേ സാമുദായികോദ്യമങ്ങൾക്കു് ഭംഗം വരാമെന്ന





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/74&oldid=170504" എന്ന താളിൽനിന്ന് ശേഖരിച്ചത്