താൾ:Sheelam 1914.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൬൪ ശീലം


ർദ്ധിക്കുന്നതാണു്. "അന്യർ ചെയ്തിരിക്കുന്ന ഓരോ തെറ്റുകളെ നോക്കിയതിൽ, അവയെല്ലാം ഞാനും ചെയ്യത്തക്കവയായിരിക്കുന്നു" എന്നു് ലോകം പരിചയത്തിന്മേൽ ഗത്തേ പറഞ്ഞിരിക്കുന്നു. "മിതത്വം, ശാന്തത്വം, പരാനുകൂലിത്വം, ആത്മശങ്കിത്വം ഇതുകൾ ലോകത്തിലെ ദുഷ്ടശീലികളെ ജയിച്ചു് സ്വാധീനപ്പെടുത്തുന്നതിനുള്ള ആയുധങ്ങളാകുന്നു" എന്നു് ബർക്ക് പറഞ്ഞിരിക്കുന്നു. എന്നാൽ, ധൃഷ്ടതാമാത്രത്താൽ, ദുഷ്ടന്മാർ ഞെളിഞ്ഞു പോകാതിരിക്കുന്നതിനായ് ധർമ്മ്യകോപം പലപ്പോഴും കർത്തവ്യമാകുന്നു.

അല്പസ്വത്തുള്ളവനും യതകാമനയാൽ നിസ്സ്വനല്ല; അതുപോലെ തന്റെ അപേക്ഷിതങ്ങളെ കവിയുമാറു് സാധനങ്ങളുള്ളവൻ ധനികനത്രേ. തെരുവിൽകൂടെ വളരേ ആഭരണങ്ങൾ കൊണ്ടുപോകപ്പെട്ടതു് കണ്ടപ്പോൾ "എനിക്കുപേക്ഷിതങ്ങളല്ലാതെ അനേകം വസ്തുക്കളുണ്ടെന്നെനിക്കിപ്പോൾ ബോദ്ധ്യമായി". എന്നു് സാക്രെട്ടീസ് പറഞ്ഞു. അന്യ ധനത്തെ ആശ്രയിച്ചു് അപമർയ്യാദയായ് ഉപജീവിക്കുന്നതിനെക്കാൾ തനിക്കുള്ളതിനെ അവലംബിച്ചു് സമർയ്യാദം വാഴുന്നതിനുള്ള ധൈർയ്യം സദ്ബുദ്ധിക്കുണ്ടാകും. സർ വാൾട്ടർ സ്ക്കാട്ടിനു് കടങ്ങൾ വർദ്ധിച്ചപ്പോൾ, അതുകൾതീർക്കാമെന്നു അനേക സ്നേഹിതന്മാർ വരിയിട്ടു് മുതൽ ശേഖരിക്കാമെന്നു പറഞ്ഞതിനെ നിരാകരിച്ചു്, അന്ത്യകാലത്തിൽ കഠിനരോഗപീഡയോടുംകൂടി നിത്യപ്രയത്നംചെയ്തു് ൧൨ കൃതികളോളം നിർമ്മിച്ചുണ്ടായ മുതൽകൊണ്ടു് സകല കടങ്ങളും തീർത്തു് താഴെ പറയുന്നവണ്ണം തന്റെ ജാമാതാവിനെ ഉപദേശിച്ചുമരിച്ചു. "നീ സന്മാർഗ്ഗിയും, മതാനുസാരിയും, സൽഗുണവാനും ആയിരിക്കണം; നീ ഇവിടെ കിടക്കാറാകുമ്പോൾ, വേറെ ഒരുപ്രകാരത്തിലും നിനക്കാശ്വാസം സിദ്ധിക്കയില്ല".

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/71&oldid=170501" എന്ന താളിൽനിന്ന് ശേഖരിച്ചത്