താൾ:Sheelam 1914.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ആത്മഭരണം ൬൧

വെങ്കിലും, അഭ്യാസത്താൽ തന്റേ തീവ്രതയേ ക്ഷോഭരൂപത്തിൽ നിഷ്ഫലമാക്കാതെ, ജീവിതത്തിൽ ഊർജ്ജിതപ്രദമായ് പരിണമിപ്പിച്ചു. ഒരു പാവപ്പെട്ട കൊല്ലന്റെ മകനായിരുന്ന ഇദ്ദേഹം ൧,൫൦,൦00 പവൻ കിട്ടത്തക്ക ഒരു ഉദ്യാഗത്തേ ഉപേക്ഷിച്ചു്, സ്വജീവിതത്തിനെ പ്രകൃതിശാസ്ത്രവിഷയത്തിൽ വിനിയോഗം ചെയ്തു. ഇതിനാൽ ദരിദ്രനായ് മരിക്കാൻ സംഗതി വന്നെങ്കിലും, ൪൦ വർഷത്തോളം ഇംഗ്ലണ്ടിന്റേ ശാസ്ത്രീയ ഖ്യാതിയെ ഉന്നമിപ്പിച്ചനായിത്തീർന്നു. (൯൩൦ സർ ജെയിംസ് ഊട്രാം എന്ന സേനാ നായകൻ, സിന്ധുദേശാക്രമണവിഷയത്തിൽ വിരോധഭിപ്രായംക്കാരനായിരുന്നെങ്കിലും, ആക്രമണം നടത്തിയതിൽ മേലാധികാരിയുടെ (സർ ചാറത്സ് നേപ്പിയർ) കീഴിൽ നിർമ്മായോദ്യമത്തോടെ വേലചെയ്തു് ജയം പ്രാപിച്ചു. എന്നാൽ, ആദ്യമേ യുദ്ധത്തിന്റേ അനൗചിത്യം താൻ പ്രവദിച്ചതനുസരിച്ചു് തനിക്കു ചെല്ലേണ്ടതായ രണായാംശത്തെ ഉപേക്ഷിച്ചു. പിന്നീടു് ലക്ക്നൗനഗരവിമോചനത്തിനുപുറപ്പെട്ടപ്പോൾ, സേനയുടെ പ്രധാനനായകത്വത്തിനു് താൻ അർഹനായിരുന്നെങ്കിലും, ഉപനായകനായ(൯൪) ഹാവ്‌ലാക്ക്, ചെയ്തിട്ടുള്ള

(൯൩) ഒരു ശൂരനായ ആംഗ്ലേയ സേനാനായകൻ, പൂനായിൽ അഡ്ജുട്ടന്റായി ജോലി ആരംഭിച്ചു; ൩൨-‌ാം വയസ്സിൽ ആഫ്ഗാൺ യുദ്ധം നടത്തി; ൩൬-{{ആം}] വയസ്സിൽ സിന്ധുദേശം റസിഡണ്ടായിത്തീർന്നു; ശിപായി കലാപത്തിൽ, ലക്ക്നൗ പിടിച്ചു;ലണ്ടനിലും കല്ക്കട്ടായിലും ഇദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ടു്. വാഴ്ച ക്രി. ശ. ൧൯-ന്റെ ആദി മുതൽ മദ്ധ്യംവരേ

(൯൪) ഒരു ശൂരനായ ആംഗ്ലേയ സേനാനായകൻ; ൧൮൨൮-ൽ ബർമ്മാ യുദ്ധവും, ൧൦൩൯-ൽ ആഫ്ഗാൺ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/68&oldid=170497" എന്ന താളിൽനിന്ന് ശേഖരിച്ചത്