താൾ:Sheelam 1914.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬0 ശീലം

(൯൧) വില്ല്യം യതവാക്കും, ശാന്തനും, അനുകൂലശീലനും ആയിരുന്നവെങ്കിലും, പ്രവൃത്തിവിഷയത്തിൽ സമുദ്രത്തിലേ ക്ഷുബ്ധോർമ്മികൾക്കുമദ്ധ്യേ നിൽക്കുന്ന പാറയെപ്പോലെ നിശ്ചലാത്മാവായിരുന്നു. വാഷിങ്ടൺ, സ്വഭാവത്താൽ വേഗവാനും, ക്ഷോഭവാനും ആയിരുന്നെങ്കിലും നിരന്തരശ്രമത്താൽ വേഗത്തേ തടുക്കയും, ക്ഷോഭത്തെ ജയിക്കയും ചെയ്തു. ഒടുക്കം ശാന്തതയും ആത്മവത്ത്വവും തനിക്ക് സഹജങ്ങളെന്നു തോന്നിക്കുമാറ് ചരിച്ചിരുന്നു. അതുപോലെ തന്നേ വെല്ലിങ്ടനും നെപ്പോളിയനെപ്പോലേ ജാത്യാ കോപശീലനായിരുന്നെവങ്കിലും, അഭ്യാസത്താൽ അപായങ്ങളിൽ ശാന്തനും ആത്മാവാനുമായിത്തീൎന്നു. പ്രകൃതി വിദ്യാവിശാരദനായ (൯൨) ഫാരഡേ, തീവ്രസ്വഭാവവാനായിരുന്നു.

.............................................................................................................................

(൯൧) ഹാളണ്ട് ദേശീയനായ ഒരു ഇടപ്രഭു; വിശിഷ്ടപുരുഷൻ; മഹാശാന്തൻ; ധീരൻ; ഫ്രഞ്ച് രാജാ ഫെൻറ്റി ദ്വിതീയൻ ഉദ്ദേശിച്ചിരുന്ന ജനവധത്തെ ഇദ്ദേഹത്തെ സ്വകാര്യമായി തെൎയ്യപ്പെടുത്തിയപ്പോൾ, ഇദ്ദേഹം മൌനം വഹിക്കയാൽ, "മൌനി" എന്ന ഉപാഖ്യ ലഭിച്ചു; സ്വദേശത്തിൻറേ ആധിപത്യം വഹിച്ചിരുന്ന സ്പെയിനിലെ ഫിലിപ്പ് ദ്വിതീയൻറേ ജനപീഡകളേ വളരേക്കാലം എതിർത്ത് ഒടുക്കം സ്വജനമോചനം ലഭിച്ചു; കൊലചെയ്യപ്പെട്ടു. വാഴ്ച ക്രി. ശ. ൧൬-ൻറേ ആദ്യഭാഗം മുതൽ അന്ത്യംവരേ.‌

(൯൨) ഒരു ആംഗ്ളേയ പ്രകൃതിതത്ത്വശാസ്ത്രജ്ഞൻ; രസവാദ വിദ്യുച്ഛക്തി വിഷയങ്ങളിൽ വിശിഷ്ട പ്രദൎശകൻ; ചില രസാങ്ഗങ്ങളെ കണ്ടുപിടിച്ചു; ചില വായുക്കളെ ജലീകരണം ചെയ്തു. രാജകീയ ശാസ്തശാലയിൽ ൩൪ വർഷം ജോലി കൂടാതെ പ്രാസങ്ഗിക സ്ഥാനം വഹിച്ചു. വാഴ്ച ക്രി. ശ. ൧൯-ൻറേ ആടി മുതൽ അന്ത്യഭാഗം വരേ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/67&oldid=170496" എന്ന താളിൽനിന്ന് ശേഖരിച്ചത്