താൾ:Sheelam 1914.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫ർ ശീലം

തൻറേ കൈയിട്ടുതടഞ്ഞു. ധ്രുവമണ്ഡലത്തിലേയ്ക്ക് കപ്പൽ യാത്ര പോയി അദൃഷ്ടനാകപ്പെട്ട തൻറേ ഭൎത്താവിനേ അന്വേഷിച്ച് (൮൨) ലേഡി പ്രാൻക്ലിൻ എന്ന മഹതി പത്തു വൎഷംവലഞ്ഞു. ലോകസ്നേഹിനികളായ (൮൩) മിസ് കാൎപ്പെണ്ടറും (൮ർ) മിസ് നൈട്ടിംഗേലും ബാല്ല്യം മുതൽക്കേ


(൮൨) ഇവരുടെ ഭൎത്താ (ആംഗ്ലേയൻ സർ ജാൺ പ്രാൻക്ലിൻ) വാകുന്നു ധ്രുവമണ്ഡലത്തിൽ ഉത്തരപശ്ചിമപഥം കണ്ടുപിടിച്ചത്. (൧൮ർ൭-ൽ)ആ യത്നത്തിൽ അദ്ദേഹവും കപ്പലും നഷ്ടപ്പെട്ടുപോയാറേ, ഭാര്യ തൻറേ സർവസ്വവും വ്യയംചെയ്ത് രണ്ടുപ്രവാശ്യം കപ്പലുകളേ ഒരുക്കി അയച്ചു. ഒടുക്കം നഷ്ടപ്പെട്ട കപ്പലിലേ ചില റിക്കാൎട്ടുകളും മൃതന്മാരുടേ അസ്ഥികളും കണ്ടുകിട്ടി; അപായം വന്ന സ്ഥലവും മറ്റും തീർച്ചപ്പെടുത്തി.

(൮൩) ഒരു ആംഗ്ലേയസ്ത്രീ; ലോകസ്നേഹിനി; ൧൮൩൫-ൽ "സാധുവൃത്തിരക്ഷണസഘം" ഏൎപ്പെടുത്തി ൨0 വർഷം നടത്തി; സാധുവിദ്യാശാലകളും രാപ്പള്ളിക്കൂടങ്ങളും സ്ഥാപിച്ചു; ൧൮൫൨-ൽ ദുർഗ്ഗണപരിഹാരശാല ആരംഭിച്ച് അതിലേയ്ക്ക് നിയമമുണ്ടാവാൻ വേലചെയ്ത; ൧൮൫ർ-ൽ അത് സാധിച്ചു. നാലു പ്രാവശ്യം സ്ത്രീവിദ്യാഭ്യാസാദികൾ നടത്തുന്നതിന് ഇന്ത്യയിൽവന്നു വേലചെയ്തു; ബെംഗാളിൽ "സാമുദായിക ശാസ്ത്രീയ യോഗം" സ്ഥാപിച്ചു. വാഴ്ച ക്രി. ശ ൧ൻ-ൻറേ ആരംഭം മുതൽ അന്ത്യം വരേ.

(൮ർ) ഒരു ആംഗ്ലേയസ്ത്രീ; മഹാർദ്രചിത്ത; പ്രാണിസ്നേഹിനി; ലോകഭാവിനി; അതിലേയ്ക്കായി ഫ്രാൻസിലും ജർമ്മിനിയിലും ചെന്ന് ചികിത്സശാലാഭരണം അഭ്യസിച്ചു; ൧൮൫ർ-ൽ ക്രിമീയയിൽ ഉണ്ടായ യുദ്ധത്തിൽ വ്രണിതരോഗികളേ ചികിത്സിക്കാൻ പോയി വിളരേ ജീവരക്ഷണം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/61&oldid=170490" എന്ന താളിൽനിന്ന് ശേഖരിച്ചത്