താൾ:Sheelam 1914.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അവതാരിക

ജ്ഞാനംകൊണ്ടും പരിപക്വബുദ്ധിയും, സാഹിത്യവിഷയത്തിൽ നിരന്തരപരിശ്രമിയും, സൌശീല്യത്തിന് ഒരു സജീവ ദൃഷ്ടാന്തവും, വിദ്യാർത്ഥികളുമായി അടുത്തിടപ്പെട്ടിട്ടുള്ള ഒരാളും ആയ ഇദ്ദേഹത്തിൽനിന്നും പുറപ്പെടുന്ന ഉപദേശങ്ങൾ സർവഥാ അനുകരണീയങ്ങളല്ലാതെ വരാൻ തരമില്ലല്ലൊ. വിശേഷിച്ചും, ഈ പുസ്തകം 'സ്മൈൽസ് എന്ന് പ്രസിദ്ധനായ ആംഗ്ലോയ ഗ്രന്ഥകർത്താവ് എഴുതീട്ടുള്ള "character" എന്ന ആ ഗ്രന്ഥരത്നത്തിന്റെ രീതിയിലും അതിനെ അടിസ്ഥാനപ്പെടുത്തിയും എഴുതിയിട്ടുള്ളതാണെന്ന് കാണുന്നു. ഇത് പുസ്തകത്തിന്റെ ഗുണത്തെ ദ്വിഗുണീഭവിപ്പിക്കുന്നു എന്നുമാത്രമേ പറവാനൊള്ളു. ഇങ്ങിനെയുള്ള പുസ്തകങ്ങൾ മലയാളഭാഷയിൽ വർദ്ധിച്ചുകാണ്മാൻ ഞാൻഹ്യദയപുർവം ആഗ്രഹിയ്ക്കുന്നു.

ആർ. ഈശ്വരപിളള.പറവൂർ

൨0-൧0-ൻ0.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vandana preman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/6&oldid=170488" എന്ന താളിൽനിന്ന് ശേഖരിച്ചത്