താൾ:Sheelam 1914.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൫൨ ശീലം

ഊർജ്ജിതമെന്നതു്, ശീലത്തിന്റേ പ്രേരകബലമാകുന്നു. അതിനോടുകൂടി വിവേകവും ആത്മവത്ത്വവും വഹിക്കുന്നവനു് സ്വശക്തികളുടെ ഉത്തമഫലം സിദ്ദിക്കുന്നതാണു്. ഇതുകളുണ്ടായിരുന്ന ചില സാമാന്യമതികളും വളരേ ശക്തനമാരായിത്തീർന്നിട്ടുണ്ടു്. മഹമ്മദും ലൂതറും ഇതിലേയ്ക്കുദാഹരണങ്ങളാണു്.

ഒരു മഹാമനസ്ക്കന്റേ ലക്ഷണം, ൨000-വർഷത്തിനു മുമ്പേ ആരിസ്റ്റാട്ടൽ വിവാരിച്ചിട്ടുള്ളതു്, ഇക്കാലത്തും യുക്തമായിരിക്കുന്നു. അതാവിതു:- "അവൻസദ്ഭാഗ്യത്തിലും നിർഭാഗ്യത്തിലും മിതനായിരിക്കും; യഥാവസ്ഥ, പൊങ്ങുന്നതിനും താഴുന്നതിനും അറിയും; ജയത്തിനാൽ സന്തുഷ്ടനാകാതേയും തോൽവിയാൽ ആർത്ത്നാകാതേയുമിരിക്കും; അപായം തേടുകയോ അതുവന്നാൽ ഓടുകയോ ചെയ്കയില്ല; മിതവാങ്മിയായിരിക്കും; എന്നാൽ, വേണ്ടത്തക്ക അവസർത്തിൽ സധൈർയ്യം പ്രവദിക്കും; അന്യർതന്നേ ദ്രോഹിച്ചതിനേ ക്ഷമിക്കും; തന്നേ പ്പുകഴുത്തുന്നതിലും അന്യരേ നിന്ദിക്കുന്നതിലും അപേക്ഷയില്ലാത്തതിനാൽ, അന്യരേക്കുറിച്ചും തന്നേക്കുറിച്ചും വാപുലമ്പുകയില്ല; സ്വല്പകാർയ്യങ്ങളേക്കുറിച്ചു് സങ്കടം പറകയോ അന്യ സഹായം അപേക്ഷിക്കയോ ചെയ്കയില്ല."

കറൾ ൯൮-‌ാം അദ്ധ്യാത്തിൽ ൮-൦-൯-൦-൧൦-൦ സൂത്രങ്ങൾ ഒടുവിൽ പറഞ്ഞ അഭിപ്രായങ്ങൾ തന്നേ പ്രസ്താവിക്കുന്നു.

"താഴുമെന്നുംമഹാനല്പൻ തന്നെപ്പൊക്കിപ്പുകഴ്ത്തുവോൻ" (൮)

"അഹംകാരം മഹാന്മാർക്കില്ലല്പന്മാർ വിടുകില്ലതു" (൯)

"പരദോഷം മഹാൻ മൂടുമതേയല്പൻ പരത്തിടൂ" (൧0)

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/59&oldid=170487" എന്ന താളിൽനിന്ന് ശേഖരിച്ചത്