താൾ:Sheelam 1914.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫0 ശീലം

കനിയന്താക്കൾ. ധർമ്മിഷ്"നും ഊർജ്ജിതനും ആയ ഏകൻറേ ജീവിതം പോലും പിൻഗാമികളേ ഉജ്ജീവിപ്പിക്കുന്ന ഒരു ദീപരേഖയായിത്തീരും. (൭൩) ക്ലാക്ക്സൺ, (൭൪) ഗ്രെന്വിൽഷാൎപ്പ്, (൭൫) കാബ്ഡൻ,


(൭൩) ഒരു അംഗ്ലേയ ലോകസ്നേഹി; ൨൫ാം വയസ്സിൽ പാഠശാലയിൽ അടിമത്വത്തേ കുറിച്ച് ഒരു പ്രബന്ധം എഴുതിയതുമുതൽ അതു നിറുത്തൽ ചെയ്യുന്നതിന്നായി ഉദ്യുക്തനായി, ഉദ്ദിഷ്ടവൃത്തിയെ ഉപേക്ഷിച്ച് ആഫ്രിക്കാ മുതലായ അനേകം ദിക്കുകളിൽ സഞ്ചരിച്ചും, രാജസദസ്സുകളിൽ വാദിച്ചും, പ്രബന്ധങ്ങൾ എഴുതിയും ഒരു ദാസ്യനിരാകരണ സംഘത്തിൽ അംഗമായി വേലചെയ്തു. ൪൨ാം വയസ്സിൽ (൧൮0൮-ൽ) ഉദ്ദിഷ്ടസിദ്ധി നിയമമുഖേന ലഭിച്ചു. വാഴ്ച ക്രി.ശ. ൧൮-ൻറെ മദ്ധ്യം മുതൽ ൧൯-ൻറേ മദ്ധ്യം വരേ.

(൭൪) ഒര് ആംഗ്ലേയ ലോകസ്നേഹി; ക്ളാർക്ക്സൻറേ സഹജീവിയും, സഹകരനും; ടി ദാസ്യനിരാകരണ സംഘത്തിൻറേ അദ്ധ്യക്ഷൻ.

(൭൫) ഇംഗ്ളണ്ടിനും അതിലേ പ്രജാസഭയ്ക്കും അലങ്കാരവും പുരുഷശ്രേഷ്ഠനും, ശാന്തതമനും ആയ ഒരു ആംഗ്ളേയ രാജ്യനീതിജ്ഞൻ; വ്യാപാരവർദ്ധകനായിരുന്നെങ്കിലും ചെറുപ്പത്തിലേ സാമുദായിക വിഷയമായി വേലചെയ്യാൻ തുടങ്ങി. ൧൨൪൭-ൽ ധാന്യങ്ങളുടെ ഇറക്കുമതിക്ക് നിരോധകങ്ങളായ നിയമം അശേഷം നിരാകരിപ്പിച്ചു: അന്യ രാജ്യങ്ങളിലും ചെന്നു വേലചെയ്ത് വ്യാപാസ്വാതന്ത്ര്യംസ്ഥാപിച്ചു; യുദ്ധനിരോധനത്തിനും, രാജ്യങ്ങൾതമ്മിൽ മാദ്ധ്യസ്ഥ്യം വർദ്ധിപ്പിക്കുന്നതിനും, സർവ രാജ്യാനുമതിപ്രകാരം ൫൬ വർഷം യോഗങ്ങൾ നടത്തി; വലിയ ഉദ്യോഗങ്ങളും സ്ഥാനങ്ങളും സുലഭ്യങ്ങളായവയെ ഉപേക്ഷിച്ച് സാമുദായികഗുണത്തിൽ ‌





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/57&oldid=170485" എന്ന താളിൽനിന്ന് ശേഖരിച്ചത്