താൾ:Sheelam 1914.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അവതാരിക

ൟശ്വരോദ്ദേശ്യം അനുസരിച്ച് നടക്കണമെങ്കിൽ ഈ അടിസ്ഥാനത്തിന്മേൽ കാലൂന്നിതന്നെ നില്കേണ്ടതാണ്. ഇങ്ങിനെ ശീലത്തിന്റെ സംസ്കരണവും സ്ഥിരീകരണവും ലോകത്തിൽ എല്ലാവർക്കും അത്യാവശ്യമായിരിയ്ക്കുന്നു. വിദ്യാഭ്യാസത്തിന്റെ പരമോദ്ദേശ്യവും ഇതുതന്നെയാണെന്ന് സർവ്വസമ്മതമാകുന്നു. ഇപ്പോഴത്തെ വിദ്യാഭ്യാസരീതി ൟവിഷയത്തിൽ വേണ്ടിടത്തോളം ദൂരംവരയ്ക്കും എത്തുന്നില്ലേന്നാണ് പൊതുജനാഭിപ്രായം. പല മഹാന്മാരും ൟന്യൂനതയെ പരിഹരിയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ആലോചിച്ചും വരുന്നുണ്ട്. ഇന്നത്തെ വിദ്യാർത്ഥി നാളത്തെ പൗരനായിരിയ്ക്കുന്നതുകൊണ്ട് സൗശീല്യബീജങ്ങൾ ആദ്യമായി വിദ്യാർത്ഥികളിൽ വിതയ്ക്കയും, അങ്കുരിപ്പിയ്ക്കയും, പോഷിപ്പിയ്ക്കയും ചെയ്താൽ മാത്രമെ അവർ ലോകത്തിൽ ഉത്തമന്മാരായിത്തീരുകയുള്ളു. സന്മാർഗ്ഗവിദ്യാഭ്യാസം, അഥവാ, സൗശീല്യ സ്ഥിരീകരണം ഒരു ദുർഘടനിബിഡമായ വിഷയമായിട്ടാണ് വിചാരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനേകം "കലാകലാപാലോചന കഠോരമതി"കളായുള്ളവർക്കും, മഹാന്മാർക്കും ഒര് ആക്ഷേപരഹിതമായ മാർഗ്ഗം കണ്ടുപിടിയ്ക്കുന്നതിന് കഴിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. എങ്കിലും, സന്മാർഗ്ഗതത്ത്വങ്ങളും, സൗശീല്യത്തിന് ഉത്തമദൃഷ്ടാന്തങ്ങളും അടങ്ങിയിരിയ്ക്കുന്ന പുസ്തകങ്ങൾ ധാരാളം വർദ്ധിപ്പിയ്ക്കയും, വിദ്യാർത്ഥികളെ പരിശീലിപ്പിയ്ക്കയും ചെയ്യുന്നത് ഒര് ഉത്തമമാർഗ്ഗമാണെന്ന് എല്ലാവരും സംവദിയ്ക്കുന്നുണ്ട്. അതുകൊണ്ട് ദിവാൻ ബഹദൂർ എ ഗോവിന്ദപ്പിള്ള അവർകളുടെ 'ശീലം' എന്ന ഈ പുസ്തകത്തിന്റെ ആവിർഭാവം കാലോചിതവും അവസരോചിതവും ആണെന്നുള്ളതിന് തർക്കമില്ല. വിദ്യകൊണ്ടും, ലോകപരി-
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/5&oldid=170477" എന്ന താളിൽനിന്ന് ശേഖരിച്ചത്