താൾ:Sheelam 1914.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു  ൩൮             ശീലം
--------------------------------------------------------------------------------------------
     വൃത്തിശീലനം, ക്രമാനുസരണത്തേ അഭ്യസിപ്പിക്കുന്ന--
താകയാലാണ്, ശീലപരിഷ്കരണത്തിന് അത് സഹായി---
യായിരിക്കുന്നത്. ലബ്ദവൃത്തി, ഗൃഹഭരണമാകട്ടേ, രാജ്യഭ--
രണമാകട്ടേ, നിത്യജീവിതവൃത്തിയിൽ അന്യന്മാരോടുള്ള സ--
ഹചാരണ്യാദൃരങ്ങളാൽ ഉൽകൃഷ്ടമായ പ്രവർത്തക ശീലം
സിദ്ധിക്കുന്നതാണ്. പ്രവൃത്തിലഭ്യങ്ങളായി ഈ പ്രകരണ--
ത്തിന്റേ ആരംഭത്തിൽ പ്രസ്താവിച്ചിട്ടുള്ള ഗുണങ്ങളെല്ലാം,
ഒരു ശരിയായ ഗൃഹിണിയുടെ ഗൃഹഭരണത്തിൽ നിന്നും
സിദ്ധിക്കുന്നവയാണ്. ഓരോ പ്രവൃത്തിയുടേയും അപ്രധാ
നങ്ങളായ അംഗങ്ങളിൽപോലും ദൃഷ്ടിവയ്ക്കുന്നത് കാര്യ
സിദ്ധിക്ക് വളരേആവശ്യകമാകുന്നു. സ്പെയിനിൽ യുദ്ധത്തിൽ
പ്രവേശിച്ചിരുന്ന കാലത്ത് വെല്ലിങ്ടൻ, ഓരോ ഭടൻ
ആഹാരം ചമയ്ക്കേണ്ട ക്രമംപോലും താൻതന്നേ ഏർപ്പാടു
ചെയ്തു. അദ്ദേഹം ഇന്ത്യയിൽ ചെയ്ത യുദ്ധങ്ങളിൽ സാ--
മാനങ്ങൾ കയറ്റിയ ചക്കടാവണ്ടികളുയേ വേഗതപോലും
താൻതന്നേ നിയമനം ചെയ്തു.
   മഹാത്മാക്കളുടേ ഉദ്യമം സദാ അക്ഷീണമായിരിക്കും.
വെല്ലിങ്ടൺ സ്പെയിനിൽ യുദ്ധത്തിൽ ശത്രുവേ എതിർക്കു--

ന്നതിനുള്ള ഗ്രാമത്തിന്റേ ഇടയ്ക്ക് അയർലണ്ടിലേയ്ക്ക്

ഒരു പോലീസ് റെഗുലേഷന്റേ നക്കൽ തയ്യാറാക്കി
അയച്ചു.  (൫൪) ജ്ജൂലിയസ് സീസർ സൈന്യത്തോടു
--------------------------------------------------------------------------------------
  (൫൪) റോമൻ പുരാതന വരിഷ്ഠരിൽ അഗ്രഗണ്യൻ;
പൌരനായും, രാജ്യഭരണകർത്താവായും വാഗീശ്വരനായും,
സേനാനായകനായും, വിദ്യാവിശാരദനായും, വിധാനക നീ--
തിജ്ഞനായും ശോഭിച്ച ഒരു മാതൃകാപുരുഷൻ; ഒടുവിൽ
റോമൻ ചക്രവർത്തിയായിത്തീർന്നു.  വാഴ്ച ക്രി. മു  ൧--ാം ശ--
താബ്ദം.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/45&oldid=170472" എന്ന താളിൽനിന്ന് ശേഖരിച്ചത്