താൾ:Sheelam 1914.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬ ശീലം

---------------------------------------------------------------------------------------------
പുസ്തകവും മറു കൈയിൽ ആശാരിമുഴക്കോലും കൊണ്ടാ---
ണ് വേല ചെയ്തത്.  ലൂതർ,  മറ്റനേകം  ജോലികളുടേ
ഇടയിൽ,  ഉദ്യാനനിർമ്മാണവും, തച്ചുവേലയും, കടച്ചിൽ
വേലയും, ഘടികാര രചനയും കൂടി നടത്തിവന്നു.  "തന്റേ
രാജ്യത്തിൽ  വേല ചെയ്യാതിരിക്കുന്ന  ഓരോരുത്തന്റേയും
മടി നിമിത്തം വേറെ ആർക്കോ വിശപ്പും തണുപ്പും തട്ടുന്ന--
താണ്"  എന്ന് ഒരു ചീനാ  ചക്രവർത്തി പറയുകഉണ്ടായി.
       മൊറട്ടു വേലപോലും അലസതയേക്കാൾ  നല്ലതാകുന്നു.
എന്തെന്നാൽ,  അതിനാൽ നിവേശിത്വമെംകിലും ശീലി--
ക്കുന്നതാമ്.  സുഖക്കേട്  അനുഭവിക്കുന്നതിൽ പോലും
അലസതയേക്കാൾ  ഉതകുന്നത് പ്രവൃത്തിയാകുന്നു.  അ--
തി പ്രവൃത്തിത്വം പ്രവൃത്തി ഹീനതയോളം ദോഷകരമല്ല.
ഇതിനു കാരണം, ഒടുവിലത്തേതിൽ  ഏകാകിത്വബോധം
നിമിത്തം മനസ്സു തന്നത്താനേ  ക്ഷയിപ്പിക്കുമെന്നുള്ളതാണ്.
   ധാന്യം വിതയ്ക്കാതേ  ഭൂമിയിൽ ധാന്യം ഉണ്ടാകുകയില്ല.
അതുപോലെ മനുഷ്യബുദ്ധിയിൽ  ശ്രമംകുടാതേ  ജ്ഞാനം
ഉണ്ടാകുകയില്ല.  വിത്തുവിതയ്ക്കുന്ന കാര്യത്തിൽ,  ഒരുവൻ
വിതയ്ക്കുന്നതിന്റെ വിളവ് മറ്റൊരുവൻ  എടുത്തതായ്
വരാം.  എന്നാൽ,  ജ്ഞാനവിഷയത്തിൽ  ഒരുത്തന്റേ 
വിദ്യാഫലം  അന്ന്യന്  അപഹരിക്കാൻ  കഴിയുന്നതല്ല.
ജീവിതത്തിന്റേ വസന്തകാലത്തിൽ വേല  ചെയ്യാഞ്ഞാൽ
ഗ്രീഷ്മം  വ്യർത്ഥവും  നിന്ദ്യവും  ആയി  ക്കഴിഞ്ഞു ,  ഒടുക്കം
കൊയിത്തിൽ കിട്ടുന്നതെല്ലാം  ചാവിയായിത്തീരും. ഒരിക്ക--
ലും  ഒന്നും ചെയ്യാതിരിക്കരുതെന്ന  പ്രമാണത്തെ (൪൯) സർ--
വാൾട്ടർ  സ്ക്കാട്ട്  ഒരു  അനുഷ്ഠയവ്രതം  പോലെ  ആചാ--
----------------------------------------------------------------------------------------
     (൪൯)  സ്ക്കാട്ട്ലണ്ടിൽ  ജനിച്ച  ആംഗ്ലേയ  കവിയും
പൂർവകഥാകർത്താവും;  ജനാചാരവർണ്ണത്തിലും  പൂർവ്വാചാര





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/43&oldid=170470" എന്ന താളിൽനിന്ന് ശേഖരിച്ചത്