താൾ:Sheelam 1914.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
                 പ്രവൃത്തി                  ൩൫
--------------------------------------------------------------------------------------------
ദോഹമനങ്ങളുടെ ക്ഷേമാഭിവദ്ധിക്കായി കഴിയുന്നെടത്തോളം
ആലസ്യവും, ഏകാകിത്വവും ത്യജിക്കണം." അലസന്മാ--
രുടെ മനോഭൂമി, നിർവ്യാപാരമായിരിക്കയില്ല. അതിൽ
നെല്ലുപിടിക്കാഞ്ഞാൽ കളപിടിക്കും. മനുഷ്യഹൃദയത്തിന്
വൃത്തി സാധനം കൊടുക്കാഞ്ഞാൽ അത് വെറുതേ തിരു--
കുന്ന തിരുവക്കല്ലപോലേ തന്നത്താനേ തിരുകി ക്ഷയിപ്പി--
ക്കും. യാതൊന്നിലും അസാദ്ധ്യത്വം കല്പിക്കാതേ ഉദ്യ--
മിക്കണം.  "അസാദ്ധ്യമെന്നൊന്നുമില്ലെന്നോർത്തുത്സാഹി--
പ്പോനുയർന്നിടും." (ക്കുറൾ ൬൨ ൧.)
      വിസ്രമം അനുഭവിക്കുന്നതിന്ന് അതിന്റെ മുൻപും
പിൻപും ശ്രമം ഉണ്ടായിരിക്കണം. വളരേ സൌജന്യവും
പൂജ്യതയും ഉള്ളവനും ശ്രമംകൂടാതെ വാസ്തുവമായ സുഖാ--
നുഭവം ഉണ്ടാകുയില്ല. പ്രവൃത്തിതല്പരത, ഹീനവൃത്തിക--
ളേയും, ദുഷ്ടവാസനകളേയും, വൈരസ്യത്തേയും നിരോധി--
ക്കുന്നതാണ്." സ്വാർത്ഥാചരണത്തിൽ ഉണ്ടാകുന്ന വഘു--
വായ ക്ലേശങ്ങളേയും വൃഥകളേയും ചികിത്സിക്കുന്നതിന്
അത് ഉത്തമ ഔഷധമാകുന്നു. ഒരുവന്റേ ജീവിതത്തിന്റെ
ദൈർഘ്യം നോക്കേണ്ടതു അവൻ അതിൽ നടത്തുന്ന കൃ--
ത്യങ്ങളേ എണ്ണീട്ടുതന്നേ ആകുന്നു; അല്ലാതേ, വയസ്സിന്റേ
സംഖ്യയാലല്ല. അലസൻ, ദീർഘായുസ്സായിരുന്നാലും കേവ--
ലം വൃക്ഷപ്രായമത്രേ.
   ക്രിസ്തുമതത്തേ ബ്രിട്ടനിലും ജർമ്മനിയിലും പ്രചാരം
ചെയ്തു (൪൮) സെന്റ് ബാണിപേസ്. ഒരു കൈയിൽ വേദ---
--------------------------------------------------------------------------------------
 (൪൮) ഒര് ആംഗ്ലേയ മതോപദേശി; ജർമ്മനിയിൽ ക്രി--
സ്തുമതം പ്രചരിപ്പിച്ച ആൾ. വാഴ്ച ക്രി ശ, ൭--ന്റേ മ---
ദ്ധ്യം മുതൽ ൮--ന്റേ ആദ്യഭാഗം വരേ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/42&oldid=170469" എന്ന താളിൽനിന്ന് ശേഖരിച്ചത്