താൾ:Sheelam 1914.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൩൪ ശീലം

തന്നെ നമ്മുടെധർമ്മം" എന്നു് ചരമവചനം പറഞ്ഞു് മരിച്ച (൪൬) സെവറസ് ചക്രവർത്തി ഭരിച്ച റോമാ സാമ്രാജ്യം പ്രവൃത്തി ശക്തിയാലാണു് നിലനിർത്തപ്പെട്ടിരുന്നതു്. ആലസ്യവും അതിഭോഗവും വർദ്ധിച്ചതിനോടുകൂടിയാണു്, അതിനു ക്ഷയം തുടങ്ങിയതു്.

"ആലസ്യം മനുഷ്യർക്കു് സ്വത‌സ്സിദ്ധമാണെ"ന്നു ഒരു ലോകസഞ്ചാരി പറഞ്ഞിരിക്കുന്നു. എന്നാൽ, ആലസ്യം കുന്നുകയറാത്തതും, കഴിയുമെങ്കിൽ വിഘ്നങ്ങൾ നീക്കാൻ തുനിയാത്തതും ആകുന്നു. അതു് എപ്പോഴും മനുഷ്യർക്കു് ഉപയോഗമില്ലാത്ത ഒരു ഭാരവും, സദാ ക്ലേശമിയറ്റി അതൃപ്തിയേ വളർത്തുന്ന ഒരു ശക്തിയും ആകുന്നു. "ദൈന്യവിവേചനം" എന്ന ഗ്രന്ഥത്തിന്റെ കർത്താവായ (൪൭) ബട്ടൺ ഈ കാർയ്യം സംബന്ധിച്ചു് പറയുന്നതാവിതു്:- "ആലസ്യം മനസ്സിന്നും ദേഹത്തിന്നും ദോഷകരമാകുന്നു; സകല ദൗഷ്ട്യങ്ങൾക്കും അതു വിത്താകുന്നു; ഉഴെയ്ക്കാപ്പട്ടിക്കു് പുഴുപ്പുണ്ടാകും; ഇതുപോലേ യാണ് മനുഷ്യരുടേ അനുഭവവും; ദേഹത്തിനേക്കാൾ മനസ്സിനാകുന്നു ആലസ്യത്തിനാൽ ദോഷമുണ്ടാകുന്നതു; ഉപയോഗിക്കപ്പെടാത്ത ബുദ്ധി, സത്യത്തിൽ ഒരു രോഗമാകുന്നു. അതു ആത്മാവിനുപറ്റിയ തുരുമ്പുപോലെയാണു്; നിലവെള്ളത്തിൽ കൃമികൾ വർദ്ധിക്കുന്നതുപോലെ അലസനിൽ ദുശ്ചിന്തകൾ വ്യാപിച്ചു് അവന്റേ ആത്മാവിനേഭൂഷണം ചെയ്യുന്നു........


(൪൬) റോമിലേ ചക്രവർത്തി വാഴ്ച ൧൯൩-മുതൽ ൨൧൧-വരേ ഇംഗ്ലണ്ടിൽ വച്ചു മരിച്ചു.

(൪൭) ഒരു് ആംഗ്ലേയവിദ്വാൻ. വാഴ്ച ക്രി. ശ. ൧൬-ന്റേ അന്ത്യഭാഗം മുതൽ ൧൭-ന്റെ ആദ്യഭാഗം വരേ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/41&oldid=170468" എന്ന താളിൽനിന്ന് ശേഖരിച്ചത്