താൾ:Sheelam 1914.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സംസർഗ്ഗവുംഅനുകരണവും ൨ൻ

ചിലപ്പോൾ മഹൽ ചരിതം കണ്ടും കേട്ടും സദ്ബുദ്ധികൾക്ക് ഉൽഗതിക്കുത്സാഹമുണ്ടാകുന്നു. (൩൫) മിൽറ്റിയേഡീസ് മാരത്തൻ യുദ്ധം ജയിച്ച കഥകേട്ട് (൩൬) തെമീസ്റ്റോക്ലീസ് എന്ന ഒരു യുവാവിനേ ശൂരനാക്കി സാലിമിസ് യുദ്ധം ജയിപ്പിച്ചു. കാലിസ്ട്രാട്ടസ്സിൻറേ വാഗ് വൈഭവംകൊണ്ട് ഒരു കൊഞ്ഞക്കാരനായ (൩൭) ഡിമാസ്തനീസ് ലോകപ്രസിദ്ധനായ വാഗീശ്വരനായിത്തീർന്നു. മഹാഗായകനായ (൩൮) മോസാർട്ട്, ഹേഡനേയും പ്രകൃ-


(൩൫) മാരത്തൺ യുദ്ധത്തിൽ പാരസികരേ തോല്പിച്ച യാവനൻ. വാഴ്ച ക്രി. മു. ൫ാം ശതാബ്ദം

(൩൬) സാലമിസ് യുദ്ധത്തിൽ പാരസികരേ തോല്പിച്ച യാനവൻ. വാഴ്ച ക്രി. മു. ൫ാം ശതാംദം.

(൩൭) ലോകപ്രസിദ്ധനായ യാവന വാഗീശ്വരൻ; സ്വാർത്ഥം വിട്ട് പൌരമാഹാത്മ്യരക്ഷണത്തിന് അതീനിയന്മാരെ ബലമായ് പ്രേരണം ചെയ്തവൻ; രാജ്യനീതി രക്ഷകൻ; രാജ്യഭരണ സമുദായപ്രേരകൻ; ഫിലിക്കെന്നും മറ്റും പറയപ്പെട്ടമഹാ പ്രസംഗങ്ങളുടെ കർത്താ; ഒടുക്കം ആണ്ടിപെറ്റർ എന്ന രാജ്യാധികാരിയുടെ വിരോധിയായി ഒളിച്ചോടി; കൊല്ലാൻ വന്നവരുടെ മുന്പിൽവച്ച് വിഷംകടിച്ച് മരിച്ചു. വാഴ്ച ക്രി.മു. ർ-ാം ശതാബ്ദത്തിൻറേ ആദ്യഭാഗം മുതൽ അന്ത്യഭാഗം വരെ.

(൩൮) ലോകപ്രസിദ്ധനായ സംഗീത വിശാരദൻ; ജനിച്ചത് ആസ്ത്രിയയിൽ സാൾസ്ബർഗ്ഗ് നഗരത്തിൽ. വാഴ്ച ക്രി.ശ ൧൮-ൻറേ മദ്ധ്യംമുതൽ അന്ത്യം വരെ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/36&oldid=170462" എന്ന താളിൽനിന്ന് ശേഖരിച്ചത്