താൾ:Sheelam 1914.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു ൨൮              ശീലം
--------------------------------------------------------------------------------------------
 ചെയ്യുന്നവനോ, ഒരു ശിശുവായിരുന്നാലും മന്ത്രിയായിരുന്നാ--
ലും, പ്രിൻസ് ആൽബട്ടിന് ഒരുപോലേ പ്രിയനായിരുന്നു.
    " സ്നേഹിതാഭിവൃദ്ധിയ്ക്ക്," ഹൃദയപൂർവ്വമായ പരഗുണ
ബഹുമാനംപോലെ ഫലപ്രദമായ് വേരെ ആർജ്ജവത്തിനും
സൌജന്യത്തിനും സാക്ഷിയാകുന്നു." എന്ന് (൩൩) ഡാ--
ക്ടർ ജാൺസൺ പറഞ്ഞിരിക്കുന്നു. 0രംവിധമുള്ള ഒരു
ബഹുമാനത്താലാകുന്നു, അദ്ദേഹത്തിന്റെ സർവ്വാത്തമമായ
ഒരു ജീവചരിത്രം (൩൪)ബാസ് വെല്ലിനാൽ എഴുതപ്പെടാൻ
ഇടയായത്. എന്നാൽ, അനുദാര മനസ്ക്കന്മാരായ അല്പ
ബുദ്ധികൽക്ക്, 0രം വിധം ഹൃദയപൂർവ്വ ബഹുമാനം ഉദി--
യ്ക്കയില്ല. ഹീനസ്വഭാവമുള്ളവരുടെ ബഹുമാനം ഹീന--
മായ് തന്നെ ഇരിക്കും. ബുദ്ധിയുടേ അവിശാലത്വം നിമി--
ത്തം, ഇങ്ങനെയുള്ളവർ, അന്യന്മാരുടെ ഒരു കാര്യജയം
തങ്ങളുടെ നേർക്കൊരപരാധംപോലേ ഗണിയ്ക്കും. അന്യന്റേ
ന്യൂനതകളെ അവർ സഹിക്കും. എന്നാൽ, തങ്ങളെ
ക്കാൾ നല്ലതായ് അന്യൻ ഒരു കാര്യം ചെയ്യുന്നത്
സഹിക്കയില്ല.
 ------------------------------------------------------------------------------------------
 (൩൩) ഒര് ആംഗ്ലേയ വിദ്യാവിശാരദ വരിഷ്ഠൻ; ഇം--
ഗ്ലീഷ് ഭാഷയുടെ പ്രഥമ നിഘണ്ഡു കർത്താ; ബാല്ല്യത്തിൽ
നിസ്സ്വനും രോഗിയും ആയിരുന്നു; ഒരു ധർമ്മനിഷ്ഠാ വിശി--
ഷ്ടൻ;  ബർക്ക് ; ഗിബ്ബുൺ, ഗോൾഡ് സ്മിത്ത്, ഗാരിക്ക്
മുതലായവരുടെ സഹജീവിയും സഹചരനും. വാഴ്ച ക്രി. ശ. 
൧൮--ന്റേ അന്ത്യം വരെ.
  (൩൪) സ്ക്കാട്ട് ലണ്ട് ദേശീയൻ; ജാൺസന്റേ ജീവച--
രിത്രകർത്താ. വാഴ്ച ക്രി. ശ ൧൮--ന്റേ  മദ്ധ്യം മുതൽ
അന്ത്യം വരെ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/35&oldid=170461" എന്ന താളിൽനിന്ന് ശേഖരിച്ചത്