താൾ:Sheelam 1914.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു    ൨൨            ശീലം
--------------------------------------------------------------------------------------------
    എന്നാൽ, 0രം വിധം ശീല നിർമ്മാണം ചെയ്യുന്ന---
തിന്, ഗൃഹണിക്ക് കേവലം പ്രാമി സാധാരണമായും
സ്വഭാവസിദ്ധമായും ഉള്ള സ്നേഹം മാത്രം ഉണ്ടായിരുന്നാൽ
പോരാ. അതിനോട് ഉചിതജ്ഞതയും ക്രമനിഷ്ഠയും ചേ--
ർന്നിരിക്കണം. പ്രകൃതിധർമ്മങ്ങളെ സാമാന്ന്യമായെങ്കിലും ഗ്ര--
ഹിച്ചിരിക്കയുവേണം. ഗൃഹ്യങ്ങളായ സകലവിഷയങ്ങളിലും
വിവേകം പ്രയോഗിക്കുന്ന ഗൃഹണിയ്ക്ക് ഭരണത്തിൽ പ്രാ--
പ്തി കൂട്ടുന്നതും അതിനാൽ ഓരോ കാര്യത്തിലും മുൻക--
രുതലോട് വേണ്ടും വിധാനങ്ങൾ ചെയ്യുന്നതിനും, ബുദ്ധി
പൂർവം പ്രവൃത്തിക്കുന്നതിനും, അവൾ ശക്തയായിത്തീ--
രുന്നതും ആകുന്നു. ഇതിലേയ്ക്ക് മൂല്യാംഗങ്ങളായ ഗണ--
നം, ക്രമാനുസരണം, കാലകാരിത്വം ഈ മൂന്നും മിയ്ക്ക--
വർക്കും അഭ്യാസത്താൽ ഉണ്ടാകുന്നവയാണ്. ഇങ്ങനേയുള്ള
ഒരുക്കത്താൽ ബലം സിദ്ധിക്കുന്നവർ സാധുക്കളായ അ--
ജ്ഞകളെപ്പോലെ ഇരിക്കാതെ സ്വശക്തികളായി ലൌ.
കികവൃത്തിയിൽ വരാവുന്ന കള്ളങ്ങളും വഞ്ചകങ്ങലും മ--
റ്റും എതിർക്കാൻ ബലമുള്ളവളായിത്തീരും.
     കാര്യ ഗ്രഹണശക്തി, ചിന്താ ശക്തി, പ്രേമ ശക്തി
ഇവയോട് സൃഷ്ടിക്കപ്പെട്ട സ്ത്രീയേ പുരുഷന്റേ കായിക 
സുഖത്തിനുള്ള കേവലം അഴകാർന്ന ഒരു ജഡ സ്വരൂപ
മായ് ഗമിയ്ക്കുന്നത് അബദ്ധമാകുന്നു. സത്യത്തിൽ അവൾ
ജനാഭിവൃദ്ധിയ്ക്ക് സാരങ്ങളായ കൃത്യ ധർമ്മങ്ങൾ വഹിച്ചു
കൊണ്ടിരിയ്ക്കുന്നു. താഴേ പറയുന്ന പദ്യത്തോടു കൂടി ഈ
രണ്ടാം ഭാഗം ഇവിടെ അവസാനിപ്പിച്ച കൊള്ളുന്നു.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/29&oldid=170454" എന്ന താളിൽനിന്ന് ശേഖരിച്ചത്