താൾ:Sheelam 1914.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഗൃഹ്യാഭ്യസനം ൨൧

താണു്. (൨൫)ഗ്രേ എന്ന കവിയുടെ ദയയും വത്സലത്വവും അദ്ദേഹത്തിന്റേ അമ്മകൊടുത്തതാണു്. ഗത്തേകവിയുടേ അമ്മ വളരേ വിശിഷ്ട ഗുണമുള്ളവളായിരുന്നു. ആ സ്ത്രീയാണു അദ്ദേഹത്തിന്റേ ബുദ്ധിശീലങ്ങളെ ബലമായിത്തിരിച്ചിട്ടുള്ളതു്. പുരാതന ചരിത്രകർത്താവായ (൨൬) മിശേലെററിനു് പുരാതനന്മാരുടേ നേർക്കുണ്ടായിരുന്ന സ്ഥായി അദ്ദേഹത്തിന്റേ അമ്മയിൽനിന്നും ലഭിച്ചതായിരുന്നു. പ്രസിഡണ്ട് ആഡംസ് അദ്ദേഹത്തിന്റേ മാതാവിനേ താഴേകാണുന്നപ്രകാരം പരസ്യമായി വർണ്ണിച്ചിരിക്കുന്നു:- "മനുഷ്യർക്കു സിദ്ധിക്കാവുന്ന ഉത്തമാനുഗ്രഹം, എനിക്കു് ബാല്യത്തിൽ സിദ്ധിച്ചിരുന്നു- അതായതു്, തന്റേ കുട്ടികളുടെ ശീലം ചമയ്ക്കുന്നതിനു് ജാഗ്രതയും ശക്തിയും ഉള്ള ഒരു മാതാവു് - എനിക്കു് ആത്മീയമായും, ധാർമ്മികമായും സിദ്ധിച്ചിട്ടുള്ള അറിവെല്ലാം എന്റേ മാതാവിൽ നിന്നും കിട്ടിയതാണു്. അതിനേ പൂർണ്ണമായി അനുകരിയ്ക്കാൻ എന്നാൽ കഴിഞ്ഞിട്ടില്ല. ഈ അപൂർണ്ണത നിമിത്തം വന്നിട്ടുള്ള തെററുകൾക്കെല്ലാം ഉത്തരവാദി ഞാനാണു്, അമ്മയല്ല".


ധീരപുരുഷനായും, ധർമ്മിഷ്ഠനായും, ജനകാരുണ്യ വാനായും, ബഹുവിദ്യാവിശാരദനായും ഇദ്ദേഹം പ്രശോഭിച്ചു. വാഴ്ച ക്രി.ശ (൧൮)-ന്റേ അന്ത്യം മുതൽ ൧൯-ന്റേ മദ്ധ്യം വരെ.

(൨൫) ആംഗ്ലേയ കവി; നവരത്ന മാലികം ഗ്രന്ഥത്തിൽ ഭാഷാന്തരം ചെയ്തിരിയ്ക്കുന്ന ഒരു വിലാപം എന്ന കവിതയുടേ മൂല കർത്താവു്. വാഴ്ച ക്രി.ശ ൧൮-ന്റേ ആദ്യം മുതൽ അന്ത്യഭാഗം വരേ.

(൨൬) പരന്തിരീസ് ചരിത്രകർത്താവു്; വാഴ്ച ക്രി.ശ. ൧൯ ന്റേ ആദ്യം മുതൽ അന്ത്യഭാഗം വരേ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രമ എൽ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/28&oldid=170453" എന്ന താളിൽനിന്ന് ശേഖരിച്ചത്