താൾ:Sheelam 1914.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൮ ശീലം


എന്ന മഹാത്മാവ് അദ്ദേഹത്തിന്റേ അമ്മയെക്കുറിച്ചു പറഞ്ഞിരിക്കുന്ന, താഴെപ്പറയുന്ന വചനവും സാക്ഷിയാകുന്നു:-”എന്റെ അലൗകികയായ മാതാവ്, സ്വല്പകാലം മനുഷ്യരൂപത്തിൽ ആവിര്ൎഭവിച്ചിരുന്ന ഒരു ദൈവദൂതിയായിരുന്നു"

മനുഷ്യൎക്ക് ബാല്യത്തിൽ മനസ്സിൽപതിയുന്ന ഭാവങ്ങൾ, ഒരിയ്ക്കലും മായുകയില്ല. അപ്പോൾ ഇടുന്ന ആശയ ബീജങ്ങൾ, സ്വല്പകാലം മുളയായി വളർന്നുവന്ന്, കാലാന്തരത്തിൽ ചിന്തകളായും, കൃത്യങ്ങളായും, അനുഷ്ഠാനങ്ങളായും പരിണമിയ്ക്കുന്നു. ലോകരുടേ സുഖവും, അസുഖവും, ഇരുളും വെളിവും, പരിഷ്കൃതിയും അപരിഷ്കൃതിയും അത്യന്തം സ്ത്രീയുടെ ഗൃഹ്യാധികാരത്തേ ആശ്രയിച്ചിരിക്കുന്നു. അവളുടേ ഗൃഹാധികാരബലം നോക്കുന്നതായാൽ, ഇപ്പോൾ ചിലെടത്ത് സ്ത്രീകൾ അവകാശപ്പെടുന്ന രാജ്യാധികാരം ഏറ്റവും തുച്ഛമാകുന്നു. മഹാമേധാവി യായ നെപ്പോളിയൻ ഫ്രെഞ്ചുകാരെക്കുറിച്ചു പറഞ്ഞതുപോലെ, നമ്മുടെ സമുദായത്തിന്റേ അഭിവൃദ്ധിക്ക് അവശ്യം വേണ്ടിയിരിക്കുന്നത് യോഗ്യകളായ അമ്മമാരത്തന്നേ ആകുന്നു.

നമ്മുടേ കായികക്ഷേമത്തിന് പ്രകൃതിയിലെ ശുദ്ധവായു ആവശ്യമായിരിക്കുന്നതു പോലേ ആത്മീയക്ഷേമത്തിന് ആവശ്യകമായ ധാൎമ്മികവായുവിനേ ചമയ്ക്കുന്നതും നയിക്കുന്നതും അമ്മയാണ്. ജനസമുദായത്തിന്റേ വിവേകത്തിന് ആധാരമായ തലച്ചോറിനേ ഭരിക്കുന്നത് പുരുഷനും, വികാരങ്ങൾക്ക് ആധാരമായ ഹൃദയത്തേ ഭരിക്കുന്നത് സ്ത്രീയുമാകുന്നു. വികാരമാകുന്നു ശീല ഗുണമുണ്ടാക്കുന്നത്. പുരുഷനാൽ വിശ്വസിപ്പിക്കാൻ മാത്രംകഴിയുന്നതിനേ, സ്നേഹിപ്പിക്കാൻ സ്ത്രീക്കുകഴിയും. അതി-
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/25&oldid=170450" എന്ന താളിൽനിന്ന് ശേഖരിച്ചത്