ശീലബലം | ൧൩ | |
(൧൫) പ്ലേറ്റോ, ലൂതർ ഇവരെല്ലാം ഇതിലേയ്ക്കു് ഉദാഹരണങ്ങളാണു്.
ജന ചരിത്രം എന്നു പറയുന്നതു് സത്യത്തിൽ അതിന്റേ ആധാര ഭൂതന്മാരായ മഹാത്മാക്കളുടേ കഥ തന്നേ ആകുന്നു. ആചാരം, മതമെന്നീ സ്വരൂപത്തിൽ ജനങ്ങളുടേ ഇടയിൽ ദീൎഘകാലം നിലനിന്നു വരുന്നതു്, യഥാൎത്ഥത്തിൽ ഓരോ മഹാത്മാവിന്റെ നിഴൽ നീണ്ടുനീണ്ടു വരുന്നതത്രേ.
മരണശിക്ഷ വിധിച്ചു. സാദ്ധ്യമായ ശിക്ഷാലഘൂകരണത്തിനു് അപേക്ഷിക്കാതേ, മരണം ഗുണകരമായ ബദ്ധമോചനം ആണെന്നു് വിശ്വാസത്തോടേ ആത്മാവിന്റേ നിത്യതയേപ്പറ്റി ദീൎഘപ്രസംഗം ചെയ്തിട്ടു് അദ്ദേഹം വിഷം കുടിച്ചു് മരണശിക്ഷ അനുഭവിച്ചു. വാഴ്ച ക്രി, മു. ൫-ാം ശതാബ്ദത്തിന്റേ ആദ്യം.
(൧൫) സാക്രട്ടീസിന്റേ പ്രധാന ശിഷ്യൻ; സാക്രട്ടീസ്‌മത പ്രചാരകൻ; വിദ്യാമാത്ര മതത്തിന്റേ പ്രാരംഭകൻ; നശ്വര വസ്തുക്കളുടേ സത്തുകളായി, അനശ്വരങ്ങളായി (ഗ്രഹണാകൃതികൾ എന്നു പറയപ്പെട്ട) ചില രൂപങ്ങൾ ഉണ്ടെന്നു വാദിച്ചു് ഗൃഹണാകൃതി(ഐഡീയസ്) വാദം സ്ഥാപിച്ചു. “സങ്കല്പിത രാജ്യയോഗം” (റിപ്പബ്ളിക്കു്) എന്ന ഗ്രന്ഥത്തിൽ ജനസമുദായത്തിന്റേ നീതി എന്നു സാധിച്ചു്, രാജ്യാംഗങ്ങളേ വിവേചനം ചെയ്തു. സത്യസ്ഥാപനത്തിനും, ജനസമുദായാഭിവൃദ്ധിയ്ക്കും ആയി അനേകം ഗ്രന്ഥങ്ങൾ നിർമ്മിച്ച പ്രസിദ്ധ തമ യാവന തത്ത്വജ്ഞാനി. വാഴ്ച ക്രി. മു. ൫ -ാം ശതവൎഷത്തിന്റേ ഒടുക്കം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |