താൾ:Sheelam 1914.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൧൨ ശീലം

മഹാശയകൃത്യസമ്പന്നന്മാരായ ശീലവാന്മാർ ചിരംജീവികളായി വരാമെന്നു് മുൻപുപറഞ്ഞുവല്ലൊ. ഒരു മഹാശയന്റെ ശ്രേഷ്ഠചിന്ത ആദ്യം ഏകാന്തമായിരുന്നാലും, ചിരകാലം അതു് ലോകരുടേ ബുദ്ധിയിൽ കുടികൊണ്ടിട്ടു്, അവസാനത്തിൽ അവർക്കു് നിത്യാനുഷ്ഠാനത്തിനു് ഒരു ധർമ്മമായ് പരിണമിയ്ക്കുന്നു. (൧൩)മോസസ്സ്, (൧൪)സാക്രട്ടീസ്,


(൧൩) ഈജിപ്റ്റിലേ രാജാവായ ഫേരോവിനാൽ എടുത്തു വളർത്തപ്പെട്ട ഒരു ജൂത യുവാവു്; സൈനായി മലയുടെ അടിവാരത്തിൽ സ്വജന വിമോചനത്തിനു് ദൈവാജ്ഞ സിദ്ധിക്കയാൽ ഫേരോവിനോടു് അനുവാദത്തിനു് അപേക്ഷിച്ചു. ഫേരോ അനുവദിക്കാത്തതിനാൽ, ഈജിപ്റ്റിൽ ദിവ്യസഹായത്താൽ വ്യാധി ജനിപ്പിച്ചു് അനുവാദം വാങ്ങിച്ചു. ചെങ്കടൽ കടക്കാൻ ചെന്ന ജനസംഘത്തേ, ഫേരോ തടുക്കയാൽ ദിവ്യസഹായം കൊണ്ടു് ഫേരോവിനേ തോല്പിച്ചു. ഇതുകളാൽ ജനസമ്മതനായി. പിന്നീടു് നാല്പതു് ദിവസം പ്രത്യക്ഷ സംഭാഷണത്തിൽ ദൈവത്താൽ പ്രേരിതനായി ജ്യാത ധർമ്മ ഗ്രന്ഥത്തിലേ നിബന്ധനകൾ നിർമ്മിച്ചതായിപ്പറയപ്പെടുന്നു.

(൧൪) പ്രസിദ്ധ തമ യാവന ധർമ്മ വിദ്യാ വിശാരദൻ; പ്ലേറ്റോവിന്റെ ഗുരു; മഹാമേധാവി; മഹാമനസ്ക്കൻ; ജനസ്നേഹി; ദേഹ ബൎഹുലത്വനിഷേധകനായ ഈശ്വര ഭക്തൻ; ഒരു ധൎമ്മദേവത തന്റേ സഹചാരി എന്ന വിശ്വാസത്തോടും, താൻ ദൈവ പ്രേരിതനെന്ന ബോധത്തോടും കൂടി “ജ്ഞാനം തന്നേ ധർമ്മം” എന്ന മതം പരത്തി; അതിനാൽ, അപരിഷ്കൃതരായ സ്വജനങ്ങളുടെ ദ്വേഷം സമ്പാദിച്ച, ഉൽകൃഷ്ട ബുദ്ധിമാനെന്നു സമ്മതിക്കപ്പെട്ട ഈ“ലോകസാമാന്ന്യ പൌരനി”ൽ രാജദ്രോഹക്കുറ്റം ചുമത്തി,































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/19&oldid=170443" എന്ന താളിൽനിന്ന് ശേഖരിച്ചത്