താൾ:Sheelam 1914.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ശീലം


ഹിയ്ക്കുന്നവൻ മഹാമനസ്കനായിപ്പരിണമിയ്ക്കും(൫) ഫ്‌ാക്ക്സ് എന്ന വാഗീശ്വരൻ ഇതിലേയ്ക്ക് ഒരു ദൃഷ്ടാന്തമാണു്. ഒരിയ്ക്കൽ അദ്ദേഹം കുറേ പവൻ എണ്ണി തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നതു് കണ്ടു്, പത്രപ്രകാരം പണം ചെല്ലേണ്ടവനായ ഒരു വ്യാപാരി പണത്തിനു് ആവശ്യപ്പെട്ടു. അതിനു് അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരം ആയിരുന്നു:- "നിങ്ങളുടെ കടത്തിനു് പ്രമാണമുണ്ടല്ലോ. (൬)ഷെരിഡൻ പിൻ കടക്കാരനാണെങ്കിലും അയാൾക്ക് പ്രമാണമില്ലാത്തതിനാൽ ൟ പണം അയാൾക്കു തന്നേ കൊടുക്കണം." അപ്പോൾ വ്യാപാരി തന്റേ പത്രത്തേ കീറിക്കളകയാൽ, "ഇപ്പോൾ നിങ്ങളും പ്രമാണമില്ലാവനായതോടു കൂടി മുൻ കടക്കാരനായതുകൊണ്ട്, ൟ പണം മൎയ്യാദയ്ക്കു് നിങ്ങൾക്കു തന്നേ തരേണ്ടാതായിരിക്കുന്നു" എന്നു പറഞ്ഞു് ആ കടക്കാരനു തന്നേ പണം കൊടുക്കയും ചെയ്തു.

സുശീലനു്, മേൽ പ്രസ്താവിച്ച ഊൎജ്ജിതത്തോടു കൂടി ബലമായ മനഃസാക്ഷിയും, ഭൎത്തൃഹരിയുടെ ൭൮ാം ശ്ലോ-


(൫)ഇംഗ്ലണ്ടിൽ പലപ്പോഴും മന്ത്രിസഭയിൽ ഒരു അങ്ഗമായിരുന്ന മഹാമനസ്ക്കനും ദീൎഘദൎശിയും ആയ ഒരു വാഗീശ്വരൻ; അടിമ വ്യാപാരം നിറുത്തൽ ചെയ്യുന്നതിനും മറ്റനേകം ലോകോപകാര കൃത്യങ്ങൾക്കും ഉദ്യുക്തൻ; ഗവൎണ്ണർ ജനറലായിരുന്ന വ്വാറൻ ഹേസ്റ്റിങ്സിന്റെ അപരാധാരോപകന്മാരിൽ ഒരുവൻ. വാഴ്ച ക്രി.ശ. ൧൮-അന്ത്യം.

(൬)ആംഗ്ലേയനാടകകൎത്താവും വാഗിശ്വരനും; ഫ്‌ാക്ക്സിന്റെ സഹജീവി; ഹേസ്റ്റിങ്സിന്റെ അപരാധാരോപകന്മാരിൽ ഒരാൾ.


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/15&oldid=170439" എന്ന താളിൽനിന്ന് ശേഖരിച്ചത്