താൾ:Sheelam 1914.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശീലബലം
^^^^^^^^^^^^^^^^^^^^^^^^^

വിശുദ്ധ ഹൃദയത്തോടു കൂടി ഊർജ്ജിതമായി ആത്മഭരണം ശീലിച്ചാൽ, അനേകം വിഘ്നങ്ങളും പ്രേരണകളും തടുക്കേണ്ടി വന്നാലും അഭ്യാസത്താൽ മേൽ പറഞ്ഞ ഗുണങ്ങൾ സിദ്ധിയ്ക്കാവുന്നതാണ്. വിക്റ്റോറിയ മംറാ രാജ്ഞിയുടെ വല്ലഭനായിരുന്ന(൪) പ്രിൻസ് ആൽബർട്ട് ഒരു വിദ്യാശാലയിലേയ്ക്ക് ഒരു സമ്മാനം നിശ്ചയിച്ചതിൽ അതു് കൊടുക്കേണ്ടതു് അതി ബുദ്ധിമാനോ, അതി പ്രയത്നശീലനോ, അതി സൂക്ഷ്മഗ്രാഹിയ്ക്കോ അല്ലെന്നും, വിശാല മനസ്ക്കതയുടേയും മഹാശയത്വത്തിന്റേയും ലക്ഷണങ്ങൾ ഉള്ളവനു തന്നേ ആയിരിയ്ക്കണമെന്നും കല്പിച്ചതു് ംരം ലക്ഷണങ്ങളുള്ളവർ സ്വന്തമായി ശ്രമിയ്ക്കുന്നതായാൽ ഓടുന്ന വെള്ളത്തിനു് നില വെള്ളത്തേക്കാൾ തെളിവുണ്ടാകുന്നതുപോലെ അവർക്കു് ഉത്തമ പുരുഷത്വം തെളിഞ്ഞു വരുന്നതാണു്. ഇങ്ങനെ തേറുന്നവരുടെ കൃത്യങ്ങളും വചനങ്ങളും അന്യന്മാരിൽ വ്യാപിച്ച് ലൂതർക്കു് എന്ന പോലേ അവർക്കു് ഒരുവിധം ചിരംജീവിതത്വം സിദ്ധിയ്ക്കുന്നു. എന്നാൽ, മേൽ പറഞ്ഞ ഊർജ്ജിതം മഹാശയത്തോടു് ചേർക്കുന്നവനേംരം ഫലം സിദ്ധിയ്ക്കൂ. അതിരില്ലാത്ത കൃത്യോർജ്ജിതം, പക്ഷേ ഒരു ദോഷാവതാരമായി അവസാനിയ്ക്കുന്നതാണു്.

എന്നാൽ, ധർമ്മബുദ്ധിയോടു ചേർന്ന ഊർജ്ജിതം വ-

^^^^^^^^^^^^^^^^^^^^^^^^^

(൪) കലാവിദഗ്ദ്ധൻ; വിശിഷ്ട ശീലൻ; ഗൃഹ്യാഭ്യാസനത്തിൽ സമർത്ഥൻ; എഡ്വർഡ് ചക്രവർത്തിയുടെ പിതാവും അദ്ധ്യാപകനും; ൧൮൫൧-ലെ മഹാപ്രദർശനത്തിന്റെ നേതാവു്; ൪൨-ാം വയസ്സിൽ ൧൮൬൧-ാ മാണ്ടു് പരലോക പ്രാപ്തനായി.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/14&oldid=170438" എന്ന താളിൽനിന്ന് ശേഖരിച്ചത്