താൾ:Sheelam 1914.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശീലം

ഒരു മഹാൻ അദ്ദേഹത്തിന്റെ തത്വങ്ങളെ അനുഷ്ഠിച്ചാൽ താൻ ഇരപ്പാളി ആയിപ്പോകുമെന്ന് പറഞ്ഞ് ആക്ഷേപിച്ചതിന് "നിങ്ങൽക്ക് വെള്ളിപ്പാത്രങ്ങൾക്കും മറ്റും അപേക്ഷയുണ്ട്. ചക്രവർത്തിയുടെ സേവയ്ക്കും നിങ്ങൾക്ക് ആവശ്യമുണ്ട്. എനിക്ക് ൟ രണ്ടും ഇല്ലാത്തതിനാൽ ഞാൻ നിങ്ങളെക്കാൾ ധനികൻ തന്നേ. നിങ്ങളുടെ പാത്രങ്ങൾ രജത മയങ്ങളാണെങ്കിലും യുക്തികളും പ്രമാണങ്ങളൂം കാംക്ഷകളും എല്ലാം മൃൺ മയങ്ങളായിരിയ്ക്കുന്നു. നിങ്ങൾക്ക് വളരേ ഒക്കെ ഉണ്ടെങ്കിലും അവയൊന്നും മതിയാകാതെ നിങ്ങൾ അതൃപ്തനായിരിയ്ക്കുന്നു. എനിയ്ക്കുള്ളതെല്ലാം ഞാൻ വലുതായി മതിച്ച് തൃപ്തനായിരിയ്ക്കുന്നു.” എന്നിങ്ങനെ എപിക്ക്റ്റീട്ടസ്സ് ഉത്തരം പറഞ്ഞിട്ടുള്ളതും ശീല സമ്പന്നന്റെ ലക്ഷണം കാണിയ്ക്കുന്നു. ഉൽകൃഷ്ട പുരുഷത്വത്തിന്റെ ആധാരമായ സത്യവും, വിവേകത്തോടു ചേൎന്ന അടക്കവും, ക്ഷമയും, അഭ്യാസവും കൊണ്ട് അതിബുദ്ധിയാൽ ലഭിയ്ക്കുന്നതാണ്. മനുഷ്യൻ സത്യത്തിൽ അവസ്ഥാകർത്താവാണ്; അവസ്ഥാകൃതനല്ല. അതിനാൽ ജാഗരൂകനായിരുന്ന്


ൎത്തിയുടെ സേവന്റേ ഒരു അടിമയായ മോണ്ടിയായിരുന്നു; ഇദ്ദേഹം "സ്റ്റോയിക്ക്" എന്ന ദർശനം (മനുഷ്യൻ സുഖദുഃഖങ്ങളിൽ നിശ്ചല മനസ്ക്കനായി പ്രാകൃത വൃത്തിയേ തൃപ്തനായനുഷ്ഠിക്കണം എന്ന മതാനുസരണത്തോടു കൂടി സീനോവിനാൽ സ്ഥാപിക്കപ്പെട്ട ദർശനം) ആചരിച്ചിരുന്നു. മന്ഷ്യന്റേ സാരാംശം ഇച്ഛയാണെന്നും, അത് സ്വതന്ത്രമാണെന്നും അതിനെ നയിക്കുന്ന മനഃസാക്ഷി ഈശ്വരാംശമാണെന്നും ആയിരുന്നു ഇദ്ദേഹത്തന്റേ മതം. വാഴ്ച ക്രി. ശ ൧-ന്റേ മദ്ധ്യകാലം.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/13&oldid=170437" എന്ന താളിൽനിന്ന് ശേഖരിച്ചത്