താൾ:Shareera shasthram 1917.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

70 ശരീരശാസ്തൃം

നേരിയ തോൽ വഴിയായി രക്തത്തോടും;രക്തത്തിലുള്ള അംഗാരാമ്ലവായു പുടങ്ങളുടെ ഉള്ളിലെ വായുവോടും കൂടി കലരുന്നു. ഇങ്ങനെ ചെയ്യുന്നതിനാൽ പുൽപുസലോഹിനിയിലുള്ള രക്തത്തോടു കലർന്ന് അംഗാരാമ്ലവായുവെ മിക്കതും പുൽപുസപുടങ്ങളിലേക്കു നീക്കം ചെയ്യുകയും അതിന്നു പകരം ശ്വാസകോശത്തിൽ നിന്നു പ്രാണവായു രക്തത്തിൽ വന്നു ചേരുകയും ചെയ്യുന്നു. രക്തത്തിലുണ്ടായിരുന്ന അംഗാരാമ്ലവായുവെ മിക്കതും കളഞ്ഞിട്ടു പ്രാണവായു രക്തത്തോടു കൂടിചേരുന്നതിനാൽ രക്തം ശുദ്ധമായി തീരുകയും ഈ ശുദ്ധരക്തം പുൽപുസനീലിനികൾ വഴിയായി ഹൃദയത്തിൽ മടങ്ങിവരികയും ചെയ്യുന്നു. പുൽപുസപുടങ്ങളിലുള്ള ശുദ്ധവായുവിൽ നിന്നു പ്രാണവായു രക്തത്തോടു കലർന്നു, രക്തത്തിൽ നിന്നു പിരിഞ്ഞ അശുദ്ധരായ അംഗാരാമ്ലവായു അതോടുകൂടി ചേരുന്നതിനാൽ ശ്വാസകോശങ്ങളിലോക്കു സ്വീകരിച്ച വായു അശുദ്ധമായി തീരുന്നു. ഈ അശു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/87&oldid=170420" എന്ന താളിൽനിന്ന് ശേഖരിച്ചത്