താൾ:Shareera shasthram 1917.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

58 ശരീരശാസ്ത്രം

റത്തോട്ടുപോകുന്നു.പിന്നെ ഹൃദയം വിരിയുമ്പോൾ കള്ളികൾ വലുതായി തീർന്നു,പിന്നേയും രക്തത്തെ അകത്തേക്കു സ്വീകരിക്കുന്നു.ഇപ്രകാരം ഹൃദയം ചുരുങ്ങിക്കൊണ്ടും വിരിഞ്ഞുകൊണ്ടും ഇരിക്കുന്നു.ഇങ്ങിനെ ചുരുങ്ങുകയും വിരിയുകയും ചെയ്യുന്നതു ഏതു ക്രമത്തിലെന്നാൽ,ആദ്യം മേൽ കള്ളികളായ കർണ്ണികകൾ രണ്ടും ഒരേ സമയത്തിൽ ചുരുങ്ങും;പിന്നെ അപ്രകാരംതന്നെ കീഴ്കള്ളികളായ ജവനികൾ രണ്ടും ഒരേ സമയത്തിൽ ചുരുങ്ങു.അതിൽ പിന്നെ ഈ നാലു കള്ളികളും വിരിയും.കർണ്ണികകൾ ചുരുങ്ങുമ്പോൾ  

അതിലുള്ള രക്തം എവിടെ ചെല്ലുന്നു? പിന്നെ ജവനികകൾ ചുരുങ്ങുമ്പോൾ രക്തം എവിടെ ചെല്ലുന്നു എന്നു പറയുവിൻ.ഇപ്രകാരം ഹൃദയം ചുരുങ്ങുകയും വിരിയുകയും ചെയ്യുന്നതിനാലാകുന്നു നമ്മുടെ മാറിൽ കൈ വെച്ചു നോക്കുമ്പോൾ അതു തുടിക്കുന്നതായി നമ്മുക്ക് കാണുന്നത്.ഇപ്രകാരം ഹൃദയം സാധാരണയായി ഒരു നിമിഷത്തിൽ 72 പ്രാവശ്യം അടിക്കുന്നു.നാം മുമ്പു ചില കുട്ടികളെ കുറേ ദൂരം ഓടിവരുവാൻ പറഞ്ഞപ്പോൾ ഈ തുടി അധികമായിരുന്നുവല്ലോ;അങ്ങിനെ അധികമാവാൻ കാരണം എന്താണെന്നു നിങ്ങൾക്കു പറയുവാൻ കഴിയുമോ?ഇപ്പോൾ നിങ്ങൾക്കു അതിന്റെ കാരണം പറയുവാൻ അല്പം ബുദ്ധിമുട്ടു ഉണ്ടായിരിക്കാം;ഓടുമ്പോൾ ചില ഭാഗങ്ങൾ അധികം പ്രവർത്തിയെടുക്കുന്നതിനാൽ അവയ്ക്കു പ്രാണവായു അധികം വേണ്ടിവരുന്നു.ഇതിനുവേണ്ടി ഹൃദയം അധികം വേഗ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/75&oldid=170409" എന്ന താളിൽനിന്ന് ശേഖരിച്ചത്