Jump to content

താൾ:Shareera shasthram 1917.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

56 ശരീരശാസ്ത്രം കല ഭാഗങ്ങൾക്കും ശുദ്ധരക്തം ചെല്ലുന്നതു.ഇതിൽ നിന്നു വിരിയുന്ന ശാഖകളേയും,ആ ശാഖകൾ ഏതേതു ഭാഗങ്ങൾക്കു ചെല്ലുന്നു ​എന്നും 32-ാം പടത്തിൽ കാണാം

    ഇപ്രകാരം എയോർത്തയുടെ ശാഖകൾ കൊണ്ടുപോകുന്ന രക്തത്തിനിന്നു ദേഹത്തിന്റെ ഓരോ ഭാഗങ്ങളും അവക്കു വേണ്ടുന്ന ആഹാരം,പ്രാണവായു ഇവയെ സ്വീകരിച്ച തങ്ങളിൽ ഉണ്ടാവുന്ന അശുദ്ധമായ അംഗാരമ്ലവായുവെ രക്തത്തിൽ ചേർക്കുന്നു.ഇപ്രകാരം അശുദ്ധമായ രക്തം,അവയവങ്ങളിനിന്നു ഓവിന്നു തുല്യമായ രക്തവാഹിനികൾ വഴിയായി ഹൃദയത്തിൽ ചെന്നു ചേരുന്നു.ലോഹിനികളുള്ള സ്ഥലത്തുനിന്നെല്ലാം നീലിനികൾ വരുന്നതിനെ 32-ാം പടത്തിൽ നിങ്ങൾക്കു കാണാം.തല,കൈ മുതലായ ഭാഗങ്ങളിൽനിന്നെല്ലാം വരുന്ന ചെറിയ അശുദ്ധരക്തക്കുഴലുകൾ എല്ലാം ഒന്നായി ചേർന്നു,ഒരു വലിയ കുഴലായി തീർന്നു,ദക്ഷിണകർണ്ണികയിൽ ചെന്നു ചേരുന്നു.ഈ വാഹിനി 

ഊർദ്ധ്വമഹാനീലിനി (Superior Vena Cava)എന്നു പറയാം.അതുപോലെതന്നെ,ആമാശയം,കുടൽ,യകൃത്ത്,വൃക്കകൾ,കാലുകൾ മുതലായ ഭാഗങ്ങളിൽ നിന്നു വരുന്ന നീലിനികളെല്ലാം ഒന്നായി ചേർന്നു,അധോമഹാനീലിനി (Inferior Vena Cava) എന്ന ഒരു വലിയ കുഴലായി ദക്ഷിണകർണ്ണികയിൽ ചെന്നു ചേരുന്നു.

സൂചകം:- പടത്തിൽ ലോഹിനികളുടെ സന്നിവേശത്തെ സൂക്ഷിച്ചു നോക്കിയാ,കുടൽ ആമാശയ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/73&oldid=170407" എന്ന താളിൽനിന്ന് ശേഖരിച്ചത്