Jump to content

താൾ:Shareera shasthram 1917.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

6. ഹൃദയവും പരിവാഹകേന്ദ്രിയങ്ങളും 47

    ഉപയോഗിച്ചതിനാൽ അശുദ്ധമായിത്തീരുന്ന രക്തം വേറൊരു മാതിരി  ചെറിയ രക്തക്കുഴലുകൾവഴിയായി അവയവങ്ങളിൽനിന്നു പുറത്തുപോകുന്നു. (  ഈ മാതിരി രക്തക്കുഴലുകളെ നമുക്കു 
   ഓവിനോടു സദൃശമാക്കാം . ) ഇപ്രകാരം അവയവങ്ങളിൽനിന്നു അശുദ്ധമായ രക്തത്തെ പുറമെ കൊണ്ടുപോകുന്ന കുഴലുകളെ നീലിനികൾ * (Vcins) എന്നും അവയവങ്ങൾക്കു രക്തത്തെ 
  ക്കൊണ്ടുപോകുന്ന കുഴലുകളെ ലോഹിനികൾ * (Arteries) എന്നും പറയുന്നു. കീഴ് ഉദാഹരണമായി കാണിച്ചിട്ടുള്ള പട്ടണത്തിൽ , ഉപയോഗിച്ച അശുദ്ധവെള്ളം ചാലുകൾ വഴിയായി പുറമെ
   ചെല്ലുന്നു. എന്നാൽ രക്തം ഇങ്ങിനെ കളയത്തക്ക വസ്തുവല്ല; അതുകൊണ്ടു അശുദ്ധമായ രക്തം ശുദ്ധീകരിച്ചു, പിന്നെയും ഉപയോഗിക്കുന്നതിന്നായി ദേഹത്തിന്നുള്ളിത്തന്നെ വിസർജ്ജനേന്ദ്രി
   യങ്ങൾ ഉണ്ടു. 
     മേൽപ്പറഞ്ഞ പട്ടണത്തിൽ കിണറ്റിൽനിന്നുല  യന്ത്രംകൊണ്ടു വെള്ളം എടുത്തു, നഗരം മുഴുവനും കൊണ്ടുപോകുന്നതിന്നു ഒരു എഞ്ചിൻ പ്രവർത്തിച്ചുകൊണ്ടുതന്നെ ഇരിക്കും. നമ്മുടെ ദേഹത്തിൽ 
   തുല്യമായി പ്രവർത്തിക്കുന്ന അവയവം ഏതാണെന്നു നിങ്ങൾക്കു പറയുവാൻ കഴിയുമൊ?  അതെ - ഹൃദയം തന്നെയാകുന്നു. അതോടുകൂടിച്ചേർന്ന കുഴലുകൾ രക്തത്തെ അതിന്നു  പുറമെ
 _____________________________________________________________________________________________________________________

*നീലിനികളെ സിരകൾ എന്നും, ലോഹിനികളെ ധമനികൾ എന്നും ആയുവ്വേദവൈദ്യശാസ്ത്രജ്ഞന്മാർ പറയുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/64&oldid=170397" എന്ന താളിൽനിന്ന് ശേഖരിച്ചത്