താൾ:Shareera shasthram 1917.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

44 ശരീരശാസ്ത്രം

 തിൽ അനേകം സൂക്ഷ്മമായ രക്തഗോളകങ്ങൾ * കാണാം. ഇപ്രകാരം ഭൂതകണ്ണാടിയിൽകൂടി കാണുന്ന ഒരു രക്തത്തുള്ളി 29 പടത്തിൽ കാണിച്ചിരിക്കുന്നു.
              രക്തമാകട്ടെ നാം മുമ്പു കണ്ടപോലെ തലയിലും, കാലിലും നമ്മുടെ മറ്റെല്ലാ ഭാഗങ്ങളിലും ചെറുകുഴലുകൾ വഴിയായി വ്യാപിച്ചിരിക്കുന്നു. രക്തം ഇങ്ങിനെ ദേഹം മുഴുവനും വ്യാപിക്കുന്നതുകൊണ്ടു പ്രയോജനമെന്തു? നമ്മുടെ തലച്ചോറു,      ശ്വാസകോശം, ഹൃദയം, ആമാശയം, കൈകാലുകൾ മുതലായ എല്ലാ അവയവങ്ങളും പ്രത്യേകം പ്രത്യേകം പ്രവർത്തിക്കുന്നതായി ഇതിന്നുമുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ആ മാതിരി പ്രവർത്തിയെടുക്കുന്നതിന്നു ശരിയായി, ആഹാരവും, പ്രാണവായുവും 
അത്യാവശ്യമാകുന്നു എന്നു കഴിഞ്ഞ പാഠങ്ങളിൽ പറഞ്ഞുവല്ലോ. നാം കഴിക്കുന്ന ആഹാരവും, ശ്വസിക്കുന്ന ശുദ്ധവായുവും എല്ലാ ഭാഗങ്ങൾക്കും എത്തിക്കേണ്ടതില്ലേ ? രക്തം, ആഹാരത്തേയും പ്രാണവായുവേയും ദേഹത്തിലുള്ള എല്ലാ ഭാഗങ്ങളിലേക്കും 
കൊണ്ടുപോയി ചേർക്കുന്നു. ഇപ്പോൾ രക്തം ഏതുവിധം വ്യാപിക്കുന്നു എന്നും അങ്ങിനെ വ്യാപിക്കുന്ന  
______________________________________________________________________________________________________________________________________________________

* ഈ രക്തഗോളകങ്ങളിൽ ചിലതു വെളുത്തും മറ്റുചിലതു ചുകന്നും ഇരിക്കുവന്നു. ചുകന്ന ഗോളകങ്ങൾ (Red Corpuscles) അംഗങ്ങൾക്കു വേണ്ടുന്ന പ്രാണവായുവെ കൊണ്ടുപോയി ചേർക്കുന്നു. ശ്വേതഗോളകങ്ങൾ (White Corpuscles) നമ്മുടെ ദേഹത്തിൽ പ്രവേശിക്കുന്ന വിഷജന്തുക്കൾ മുതലായവയെ നശിപ്പിക്കുന്നു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/61&oldid=170394" എന്ന താളിൽനിന്ന് ശേഖരിച്ചത്