ശ്വാസം വിടുമ്പോൾ അതിൽ സൂഷ്മമായ വെള്ളത്തുള്ളികൾ ഉണ്ടെന്നു നിങ്ങൾക്കു മനസ്സിലാക്കാം.
മേൽപറഞ്ഞ പരിശോധനകളിൽനിന്നു, വിളക്കുകത്തുമ്പോൾ ഉണ്ടാവുന്ന ആവിയും അംഗാരാമ്ലവായുവും, നാം നിശ്വസിക്കുമ്പോൾ ഉണ്ടാവുന്ന വായുവിൽ ഉണ്ടെന്നു നിങ്ങൾക്കു അറിയുവാൻ കഴിയും.
കുറെദിവസം മുമ്പെ നമ്മുടെ കൃഷ്ണൻ താഴുത്തു വീണു താടിയിൽ മുറിയേറ്റു ചോര വന്നതിനെ നിങ്ങൾ കണ്ടിട്ടില്ലേ? അവന്റെ താടിയെ പച്ചവെള്ളംകൊണ്ടു കഴുകുന്തോറും രക്തം വന്നുകൊണ്ടിരുന്നില്ലയോ? ഇതുപോലെതന്നെ നിങ്ങൾ എപ്പോഴെങ്കിലും ചുവട്ടിൽ(കീഴെ) നോക്കാതെ നടന്നു വിരൽ കല്ലിൽ തട്ടി രക്തം വന്നിട്ടുണ്ടായിരിക്കാം; അല്ലെങ്കിൽ ക്ഷൂരകൻ ക്ഷൌരം ചെയ്യുമ്പോൾ കത്തി തട്ടി മുറി ഏറ്റു രക്തം വന്നിട്ടുണ്ടായിരിക്കാം. രക്തത്തിന്റെ നിറം എന്താകുന്നു? അതു ചുകപ്പു നിറമായും വെള്ളംപോലെയുമുള്ള ഒരു വസ്തുവാണെന്നു നിങ്ങൾക്കു അറിയാമല്ലോ. രക്തം കാഴ്ചയ്ക്ക് ഒരു ദ്രവമായി ഇരുന്നാലും , ഭൂതക്കണ്ണാടി വെച്ചു നോക്കിയാൽ അ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.