4.(a)ഒരു മെഴുത്തിരി കൊളുത്തിവച്ച് അതിനെ നല്ലവണ്ണം തുടച്ചു ശുദ്ധമാക്കിയ ഒരു സ്പടികഗ്ലാസ്സു
കൊണ്ടു പടത്തിൽ കാണിച്ചപ്രകാരം മൂടുക. ക്രമത്തിൽ ആ ഗ്ലാസ്സിൽ ആവി തട്ടി, അതു മങ്ങിയതുപോലെയാവും; പിന്നെ ഈ ഗ്ലാസ്സിനെ എടുത്തു വെള്ളം വെച്ചിട്ടുള്ള ഒരു പാത്രത്തിൽ വെള്ളം വെച്ചിട്ടുള്ള ഒരു പാത്രത്തിൽ വെള്ളം ഉള്ളിൽ കടക്കാത്തവിധത്തിൽ ഇതിനെ പകുതി അമർത്തി കുറച്ചുനേരം വെച്ചിരുന്നാൽ മഞ്ചിയിരുന്ന ഭാഗങ്ങളിൽ ചില വെള്ളത്തുള്ളികൾ കാണാം. (ഇപ്രകാരം ഗ്ലാസ്സിനെ വെള്ളത്തിലമൎത്തി വെച്ചിരുന്നതു അതിന്നുള്ളിലുണ്ടായിരുന്ന ആ
വി വെള്ളമായി പരിണമിക്കാൻ വേണ്ടിയായിരുന്നു.)
(b) നിങ്ങൾ മുഖം നോക്കുന്ന കണ്ണാടി നല്ലവണ്ണം തുടച്ചു, അതിന്മേൽ ശ്വാസം വിട്ടാൽ അതു മങ്ങിപ്പോകും. (അതുകൂടാതെ കുട്ടികൾ കല്പലക(Slate)യെ വായിൽ നിന്നു 'ഹാ' എന്നു പറയുമ്പോൾ ഉണ്ടാകുന്ന, ആവിയാൽ തുടക്കുന്നതു കണ്ടിട്ടുണ്ടല്ലോ.) ഇതിൽ നിന്നും, നാം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.