താൾ:Shareera shasthram 1917.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

38 ശരീരശാസ്ത്രം

                        ഇതിന്നുംപുറമെ നമ്മുടെ ദേഹത്തെ ഒരു കത്തുന്നവിളക്കിന്നു  തുല്യമായിട്ടു പറയാം. വിളക്കു കത്തേണമെങ്കിൽ ആകാശത്തലുള്ള
          പ്രാണവായു എത്രയും ആവശ്യമാകുന്നു. ഇങ്ങിനെ പ്രാ​ണവായുവിന്റെ സഹായംകൊണ്ടു വിളക്കു കത്തുമ്പോൾ വെള്ളം (നീരാവി), അംഗാര
          മ്ലവായു എന്നീരണ്ടു അശൂദ്ധമായ വസ്തുക്കൾ ഉണ്ടാകുന്നു. വിളക്കു കത്തുന്തോറും അതിലുള്ള എണ്ണ മേല്പറഞ്ഞ വസ്തുക്കളായി എങ്ങിനെ പരിണ
          മിക്കുന്നുമെന്നുവൊ, അതുപോലെതന്നെ, ദേഹത്തിലുള്ള ധാതുക്കൾ പ്രാണവായുവൊടു ചേർന്നു പ്രവൃത്തിയെടുക്കുമ്പോൾ വെള്ളം, ഉപ്പുകൾ,
          അംഗാരാമ്ലവായു,മുതലായ വസ്തുക്കളായ് പരിണമിക്കുന്നു. വിളക്കുകത്തേണമെങ്കിൽ അതിലുള്ള എണ്ണ കുറയുന്തോറും പിന്നേയും പിന്നേയും 
          പകർന്നുകൊണ്ടിരിക്കുന്നതു എങ്ങിനെ അത്യാവശ്യമൊ, അതുപോലെതന്നെ നമ്മുടെ ദേഹത്തിന്നു ആഹാരവും ശുദ്ധവായുവും അത്യാവശ്യ
          മാകുന്നു. ഭക്ഷണം കഴിക്കാതിരുന്നാൽ നമ്മുടെ ദേഹം മെലിഞ്ഞു, തളരുകയും  ക്രമേണ മരണത്തെപ്രാപിക്കുകയും ചെയ്യുന്നതാണ്. അതു
          പോലെ  ശുദ്ധവായുവിനെ ഉള്ളിലേക്കു സ്വീകരിക്കാത്തപക്ഷം അശുദ്ധമായ അംഗാരാമ്ലവായു നമ്മുടെ ശരീരത്തിൽ വർദ്ധിക്കുകയും നമുക്കു
          അപായം നേരിടുകയും ചെയ്യും.   
                                                                                          അനുബന്ധം
                                              _____

പരിശോധനകൾ. ഈ പാഠം പഠിക്കുന്നതോടുകൂടി മേൽപറയുന്ന പരിശോധനകളും വിദ്യാർത്ഥികൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/55&oldid=170387" എന്ന താളിൽനിന്ന് ശേഖരിച്ചത്