താൾ:Shareera shasthram 1917.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

5 . നാം ഭക്ഷിക്കുന്നതും ശ്വസിക്കുന്നതും എന്തിനാകുന്നു? 37

            നമ്മുടെ ദേഹം പ്രവർത്തിപ്പാനും, അവയവങ്ങൾ ശരിയായ സ്ഥിതിയിൽ ഇരിപ്പാനും പ്രാണമായു (oxygen)അത്യാവശ്യമാകുന്നു.
        പ്രാണവായു ഉൾക്കൊണ്ടു , അവയവങ്ങൾ പ്രവർത്തുക്കുമ്പോൾ അംഗാരാമ്ലവായു (Carbon acid gas) എന്ന ഒരു അശുദ്ധവായു
        ഉണ്ടാവുന്നു. നാം നിശ്വസിക്കുമ്പോൾ ഈ അശുദ്ധമായ അംഗാരാമ്ലവായുവെ പുറത്തു കളഞ്ഞു, അതിന്നുശേഷം പ്രാണവായു അടങ്ങിയ
        ശുദ്ധവായുവെ ഉള്ളിലെക്കു സ്വീകരിക്കുന്നു.
           ഇപ്പോൾ പറഞ്ഞ വെള്ളം, ചില വിധം ഉപ്പുകൾ, അംഗാരാമ്ലവായു, മുതലായവ നമ്മുടെ ദേഹത്തിൽ പലവിധ അവയവങ്ങ പ്രവർത്ത 
        യെടുക്കുന്നതിനാൽ ഉണ്ടാവുന്നു; എഞ്ചിനിൽ ഇട്ടുകൊടുക്കുന്ന വിറകു ആവിയായിട്ടും പുകയായിട്ടും മാറുന്നതുപോലെ നമ്മുടെ ദേഹത്തിലുള്ള
        ധാതുക്കൾ (Tissues)പ്രവർത്തിക്കുന്നതിനാൽ മുൻപറഞ്ഞ അശുദ്ധവസ്തുക്കളായി മാറുന്നു. (ഈ അശുദ്ധവസ്തുക്കൾ ദേഹത്തിൽ തങ്ങു
        ന്നതു വ്യാധിക്കു കാരണമാകയാൽ ഇവയെ ഉടനെതന്നെ പുറത്തേക്കു കളയുവാൻ നമ്മുടെ ദേഹത്തിൽത്തന്നെ വിസർജ്ജനേന്ദ്രിയങ്ങൾ
        ചിലതുണ്ടു.) എഞ്ചിൻ പിന്നെയും പ്രവർത്തിക്കേണമെങ്കിൽ അതിന്നു നാം വിറകോ കല്ക്കരിയൊ കുറയുന്തോറും ഇട്ടുകൊടുക്കേണ്ടതാണല്ലൊ.
        അതുപോലെതന്നെ നമ്മുടെ ദേഹത്തിലുള്ള ധാതുക്കൾ അശുദ്ധവസ്തുക്കളായി പരിണമിച്ചു കുറയുന്തോറും ആഹാരവും ശുദ്ധവായുവും അക

ത്തേക്കു ചെലുത്തേണ്ടതാകുന്നു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/54&oldid=170386" എന്ന താളിൽനിന്ന് ശേഖരിച്ചത്