ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
36 ശരീരശാസ്ത്രം
ആലോചിക്കുമ്പൊഴും നമ്മുടെ അതാതു അവയവങ്ങൾ പ്രവർത്തിക്കുന്നുണ്ടു.ഇപ്രകാരം എല്ലാ അവയവങ്ങളും ക്രമമായി പ്രവർത്തി ക്കേണമെങ്കിൽ എഞ്ചിന്നു കരി ഇടുന്നതു പോലെ നമ്മുടെ ദേഹത്തിന്നു ആഹാരവും ശൂദ്ധവായുവും വേണ്ടതാകുന്നു. എഞ്ചിന്നു കരി എങ്ങിനെ ആവശ്യമൊ അതുപോലെ നമ്മുടെ ദോഹത്തിന്നു ആഹാരവും ശുദ്ധവായുവും അത്യാവശ്യമാകുന്നു. എഞ്ചിൻ പ്രവർത്തിക്കുമ്പോൾ അതിന്നു ഇട്ടുകൊടുക്കുന്ന കരി പുകയായും, നീരാവിയായും പരിണമിക്കുന്നു. അതുപോലെതന്നെ നാം ഭക്ഷിക്കുന്ന ആഹാരം രക്തമായും മാംസമായും മാറുന്നു; ഇങ്ങനെ മാറിയതിന്നു ശേഷം നാം പ്രവർത്തിക്കുമ്പോൾ നമ്മുടം ദേഹ ത്തിൽ ചില വസ്തുക്കളുണ്ടാവുന്നു. നാം ചില സമയം അധികമായി പ്രവർത്തിച്ചാൽ വിയർപ്പുതുള്ളികൾ നമ്മുടെ ദേഹത്തിലുണ്ടാവുന്നതു നിങ്ങൾക്കറിയാമല്ലൊ. നിങ്ങളുടെ മുഖത്തിൽനിന്നുണ്ടാവുന്ന വിയർപ്പുതുള്ളികൾ എപ്പോഴെങ്കിലും നാവിൽ പെട്ടിട്ടുണ്ടൊ? നാവിൽ പെട്ടിട്ടുണ്ടെങ്കിൽ അതു ഉപ്പരുസമാണെന്നറിഞ്ഞിട്ടുണ്ടായിരിക്കാം. ഉപ്പുരസമായിരിപ്പാനുള്ള കാരണമെന്തെന്നാൽ, വിയർപ്പുവെള്ള ത്തിൽ ചിലമാതിരി ഉപ്പുകൾ അലിഞ്ഞു ചേർന്നിരിക്കുന്നു. ഈ വിയർപ്പുവെള്ളവും അതിലുള്ള ഉപ്പുകളും നമ്മുടെ ദേഹത്തിലുണ്ടാവുന്ന
അശുദ്ധപദാർത്ഥങ്ങളാകുന്നു മൂത്രമായി പോകുന്ന വെള്ളവും ഒരു അശുദ്ധപദാർത്ഥമാകുന്നു; ഇതിലും ചില മാതിരി ഉപ്പുകൾ ഉണ്ടു്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.