നിങ്ങളെല്ലാവരും തീവണ്ടി എഞ്ചിൻ കണ്ടിട്ടുണ്ടായിരിക്കാം. എഞ്ചിൻ ശരിയായി പ്രവർത്തിച്ചു മറ്റു വണ്ടികളെ വലിച്ചുകൊണ്ടു പോകേണമെങ്കിൽ കല്ക്കരിയൊ അല്ലെങ്കിൽ വിറകോ ഇട്ടു കത്തിക്കേണ്ടതാണ്. അതു നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കാം. കണ്ടിട്ടില്ലെങ്കിൽ ഞാൻ നിങ്ങളെ തീവണ്ടി ആപ്പീസ്സിലേക്കു കൂട്ടികൊണ്ടുപോയി എഞ്ചിൻ കാണിച്ചുതരാം. നോക്കുവിൻ! എഞ്ചിനിൽ ഒരു വലിയ അടുപ്പും അതിൽ ഒരുവൻ ഒരു വലിയ ചട്ടുകം കൊണ്ടു കല്ക്കരി ഇട്ടു കൊടുക്കുന്നതും കാണുന്നില്ലേ? ഇങ്ങിനെ ഇട്ടു കരി കത്തി കുറയുന്തോറും പിന്നെയും പിന്നേയും കരിയോ വിറകോ ഇട്ടുകൊടുക്കുന്നു. അങ്ങിനെ ചെയ്യാത്തപക്ഷം എഞ്ചിൻ പ്രവൎത്തിക്കുകയില്ല.
ഒരു എഞ്ചിൻ എന്നപോലെ നമ്മുടെ ദേഹവും എല്ലായ്പോഴും പ്രവർത്തിച്ചുകൊണ്ടുതന്നെയിരിക്കുന്നു. 2-ാം പാഠത്തിൽ ഹൃദയം എല്ലായ്പോഴും ലുബ്ബ് ഡപ്പ് എന്ന് അടിച്ചുകൊണ്ടിരിക്കുന്നതായി നാം മനസ്സിലാക്കിയല്ലൊ; നാം എല്ലായ്പോഴും ശ്വസിച്ചുകൊണ്ടിരിക്കുന്നതു നിങ്ങൾക്കു അറിയുന്നതാണ്; അതുകൂടാതെ നാം നടക്കുമ്പോഴും കൈകാലുകൾ ഇളക്കുമ്പോഴും വല്ല സംഗതിയെപ്പറ്റി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.