Jump to content

താൾ:Shareera shasthram 1917.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

216 ശരീരശാസ്ത്രം

 കാണ്മാൻ സംഗതി വരുമോ ?'  എന്നിങ്ങിനെ  പറഞ്ഞു രോഗിയെ ഉപദ്രവിച്ചു്  അവന്നു  അധൈർയ്യത്തെ  ഉണ്ടാക്കുന്നതു പതിവാണ് . രോഗിയുടെ ബന്ധുക്കൾ , ഈ മാതിരി  സംഗതികൾക്കു ഇട  കൊടുപ്പാൻ  പാടുള്ളതല്ല.       
                    ദിവസംതോറും   രോഗി ഇരിക്കുന്ന മുറി രാവിലേയും വൈകുന്നേരവും , ശുദ്ധി വരുത്തേണ്ടതാണ് . സാധാരണമായി ചൂലുകൊണ്ടു അടിച്ചു വെടുപ്പാക്കുമ്പോൾചൊടിപറന്നു രോഗിക്കു ഉപദ്രവം ഉണ്ടാവാൻ ഇടയുള്ളതിനാൽ   ഒരു ഈറൻ തുണികൊണ്ട്   നിലം തുടയ്ക്കുന്നതു ഏറ്റവും നല്ലതാണ് .
                മലമൂത്രവിസർജ്ജ കൾക്കു പ്രത്യേകം പാത്രങ്ങൾ വെച്ചു  അവയെ അപ്പപ്പോൾ മുറിയിൽ  നിന്നു  നിക്കാചെയ്യേണ്ടതാണ് . 
                        കിടക്കം.  കാറ്റു  എതിരായി വൂശുന്ന വാതിൽ മുതലായതിന്നു നേരെ രോഗിയെ കിടത്തുവാൻ പാടുള്ളതല്ല . 

ശുശ്രൂഷക്കാരൻ രോഗിയുടെ ചുറ്റും തടസ്ഥം കുടാതെ പോകത്തക്കവണ്ണം കിടക്കയെ ചുമരിൽനിന്നു കുറെ അകലെയായി ഇടേണ്ടതാണ് . മുറികളുടെ മുക്കിലും മറ്റും വായുവിന്റെ ഗതാഗതം ശരിയായി ഉണ്ടാവാൻ ഇടയില്ലാത്തതുകൊണ്ടു ആ മാതിരി സ്ഥലങ്ങളിൽ കിടക്ക ഇടുവാൻ പാടില്ല .

രോഗി കിടക്കുന്ന കിടക്കയെ ദിവസന്തോറും മാറ്റേണ്ടതു ആവശ്യമാകുന്നു രോഗിക്കായി രണ്ടു കിടക്ക വേണ്ടതാണ് . ദിവസന്തോറും ഓരോന്നിനെ വെയിലത്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/233&oldid=170364" എന്ന താളിൽനിന്ന് ശേഖരിച്ചത്