താൾ:Shareera shasthram 1917.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

212 ശരീരശാസ്ത്രം ണ്ണ മുതലായ വിരേചനപദാർത്ഥങ്ങളെ കുട്ടികൾക്കു കൊടുക്കുന്നതു സാധാരണമാണ് . ഇങ്ങിനെ ചെയ്യുന്നതു ദോഷമാകുന്നു. ഈ മാതിരി ആപത്തുകൾ നേരിട്ടാൽ ഉള്ളിൽ ചെന്നിട്ടുള്ള വസ്തു മലത്തോടു ചേർന്നു, അതോടുകൂടി പുറത്തോട്ടു പോകുവാനുള്ള യുക്തിയെ അനുസരിക്കേണ്ടതാകുന്നു അതുകൊണ്ടു പേടിക്കാതെയും അധൈർയ്യപ്പെടാതെയും സാധാരണ ഭക്ഷണം കൊടുത്തു വരികയും ശോധന ആവുമ്പോൾ അതിനെ പരിശോധിക്കുകയും ചെയ്താൽ മതിയാവുന്നതാണ്.

    ചിലസമയം  കുട്ടികൾ ചെറിയ ഇരുമ്പാണിയേയും മററും വിഴുങ്ങിക്കളയാറുണ്ട് . 

ഈ ആണി നേരായിട്ടുതന്നെ മലത്തോടുകൂടി പോകാവുന്നതാണ് . അങ്ങിനെയല്ലാതെ വയററിൽ വേദന ഉണ്ടായിരുന്നാൽ അതുവിലങ്ങനെ വീണിട്ടുണ്ടെ ന്നു നിശ്ചയിക്കേണ്ടതും വലിയ ആസ്പത്തിക്കു കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഡാക്ടരെ കാ ണിക്കേണ്ടതും ആണ് .

     പ്രഥമോപചാരം പ്രവർത്തിക്കുന്നവർക്കു വേണ്ട സാധാങ്ങൾ: __ സാധാരണമായി എല്ലാ

വരുടെ വീടുകളിലും, (പ്രത്യേകിച്ചു എളുപ്പത്തിൽ ഡാക്ടരുടെ സഹായം കിട്ടുവാൻ തരമില്ലാത്ത നാട്ടുപുറങ്ങളിൽ വസിക്കുന്ന ജനങ്ങളുടെ വക്കലും) ആവിടെയുള്ള പ്രഭുക്കന്മാരുടെ വീടുകളിലെങ്കിലും

മേൽപ്പറഞ്ഞ സാധനങ്ങൾ തീർച്ചയായും ഉണ്ടായിരിക്കേണ്ടതാകുന്നു. ഇവ വിലയേറിയ സാധനങ്ങൾ അല്ല. എന്നാൽ ആവശ്യമുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/229&oldid=170360" എന്ന താളിൽനിന്ന് ശേഖരിച്ചത്