Jump to content

താൾ:Shareera shasthram 1917.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

210 ശരീരശാസ്ത്രം

ക്കിൽ കാട്ടിയാൽ തുമ്മൽ ഉണ്ടായി ആ സാധനം പുറത്തോട്ടു പോകും. ഇങ്ങിനെ ചെയ്തിട്ടും ആ സാധനം പുറത്തോട്ടു വന്നിട്ടില്ലെങ്കിൽ തട്ടാന്റെ ചവണകെണ്ടു അതി നെ സൂക്ഷിച്ചു വലിച്ചു എടുക്കേണം: ഇങ്ങിനെ വലിച്ചു എടുക്കുമ്പോൾ മൂക്കിൽപ്പെട്ട സാധനത്തെ ഉള്ളിലേയ്ക്കു തള്ളാതെ സക്ഷിച്ചു എടുക്കണം ആസ്പത്രി സമീപത്തു ഉ ണ്ടെങ്കിൽ അവിടെ പോകുന്നതു ഉത്തമം.

  ചെവി.    ഇതിൽ ചിലസമയത്തു ഉറുമ്പോ വേറെ വല്ല പ്രാണിയോ പെട്ടാൽ 

ഒരുമാതിരി കുടച്ചൽ ഉണ്ടാകും. ഇതിന്നു കുറച്ചു ഉപ്പുവെള്ളം ചെകിട്ടിൽ പകർന്നു അഞ്ചുനിമിഷം അങ്ങിനെതന്നെ ഇരുന്നു,പെട്ടെന്നു ചരിച്ചാൽ ആ ജന്തു ചത്തു പുറത്തേയ്ക്കുളയും; അല്ലെങ്കിൽ കാച്ചു നലുലെണ്ണ അല്പം ചൂടുപിടിപ്പിച്ചു പകർന്നാലും മതി.

    ചെവിയിൽ വേറെ വല്ല സാധനവുംപെട്ടാൽ ആസ്പത്രിക്കു  പോകുന്നതാണ് 

ഏററവും നല്ലതു; എന്തെന്നാൽ ചെവി വളരെ സൂക്ഷ്മമായ ഒരു അവയവമാകു കൊണ്ടു എളുപ്പത്തിൽ കേടു സംഭവിക്കാവുന്നതാണ്.

   തൊണ്ട. ഭക്ഷണം കഴിക്കുമ്പോൾ ചിലസമയം ഒരു വറ്റൊ വേറെ വല്ല ചെറിയ

സാധനമോ തൊണ്ടയിൽ ചെന്നു തടഞ്ഞു വളരെ ബുദ്ധിമുട്ടു ഉണ്ടാവാറുണ്ട്

ഇങ്ങിനെ വല്ലതും ചെന്നു തടഞ്ഞാൽ, നല്ലവണ്ണം ശ്വാസത്തെ അടക്കി, തൊണ്ടക്കു

ള്ളിൽ വിരലിനെ ഇട്ടുംകൊണ്ടു ഛട്ടിച്ചാൽ അതു പുറത്തോട്ടു പോവുന്നതാണ് .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/227&oldid=170358" എന്ന താളിൽനിന്ന് ശേഖരിച്ചത്