താൾ:Shareera shasthram 1917.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

25.കണ്ണു,മൂക്കു,ചെവി മുതലായ ഭാഗങ്ങളിൽ വല്ല സാധനവും ചെന്നാൽ ചെയ്യേണ്ടുന്ന പ്രഥമോപചാരങ്ങൾ. കണ്ണ. കണ്ണിൽചെറിയ കല്ലു, ജന്തു മുതലായവ ഏതെങ്കിലും പെട്ടാൽ അടുക്കയുള്ളവർ പതുക്കം കണ്ണിന്റെ മേൽപോളയേയോ കീഴ്പോളഫയേയോ നീക്കിനോക്കിയാൽ അതു കാണും ; തന്റെ തുവാലകൊണ്ടോ മുണ്ടിന്റെ കോന്തലകൊണ്ടോ അതിനെ പതുക്കെ എടുക്കുക. ഇങ്ങിനെഎടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ഒരു തുളളി ആവണക്കെണ്ണ ഉറ്റിച്ചാൽ കണ്ണിൽനിന്നു വരുന്ന വെളളത്തോടുകുടി പത്തുനിമിഷത്തിന്നുളളിൽ അതു പുറത്തുപോയ്ക്കളയും. കണ്ണിന്റെ ഉള്ളിൽ ഉങ്ങിനെ ഏതെങ്കിലും പെട്ടാൽ കൺപോളകളെ ഇളക്കാതെതന്നെ ഇരിക്കണം . ഉള്ളിൽ ചെന്നിട്ടുള്ള സാധനം പുറത്തുപോയതിനുശേഷം കണ്ണു അല്പം ഇരടി വേദനിക്കും; അതിന്നു രണ്ടു തുള്ളി ആവണക്കെണ്ണ ഉറ്റിച്ചാൽ അതു പോയ്ക്കളയും .

          മൂക്കു. കുട്ടികൾ ,ചിലപ്പോൾ കുന്നിക്കുരു, പുളിങ്കുരു, സ്ലേട്ടുപെൻസിൽ മുതലായവയെ മൂക്കിൽ ഇട്ടു എന്നു വന്നേക്കാം. 

ആ സമയം മറ്റെ മൂക്കിനെ അടച്ചുംകൊണ്ടു സാധനംപെട്ട മൂക്കുകൊണ്ടു ഊക്കോടുകുടി നിശ്വസിച്ചാൽ മൂക്കിൽ ചെന്നിട്ടുള്ള സാധനം പുറത്തോട്ടു വരുന്നതാണ്. അല്ലെങ്കിൽ കാച്ചു പുകയിലപ്പൊടി മൂ

27*


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/226&oldid=170357" എന്ന താളിൽനിന്ന് ശേഖരിച്ചത്