202 ശരീരശാസ്ത്രം ഉറിഞ്ചിയാൽ ഭേദമുണ്ടാകുമെന്നു ചിലർ പറയുന്നു; എന്നാൽ ഇങ്ങിനെ ചെയ്യുന്നതുകൊണ്ടു ഗുണം ഉള്ളതായി അറിയുന്നില്ല; ഗുണമില്ലെന്നു മാത്രമല്ല, അവന്റെ വായിൽ വല്ല പുണ്ണും ഉണ്ടായിരുന്നാൽ അതിൽ കൂടി വിഷം അവനെ ബാധിക്കുന്നുതുമാണ്). പാമ്പു കടിച്ചു മരിക്കുന്ന മിക്കവാറും ജനങ്ങൾ ഭയം കൊണ്ടുതന്നെയാണ് മരിക്കുന്നത്. അവർക്കു ഭയം കൊണ്ടു തലച്ചോറു കലങ്ങി ശ്വാസം ഇല്ലാതെ വന്നു മരണം സംഭവിക്കുന്നു. അതുകൊണ്ടു പ്രമോപചാരം പ്രവർത്തിക്കുന്നവർ കടിപറ്റിയവരെ ധൈര്യപ്പെടുത്തിക്കൊണ്ടു തന്നേയിരിക്കണം. ശ്വാസം നിന്നുപോയാൽ 24-ാം പാഠത്തിൽ കാണിച്ച കൃത്രിമശ്വാസോധീരണത്തെ പ്രവർത്തിക്കുക. കയ്യുകാലുകളിൽ തണുപ്പുതട്ടിയാ, ടർപൻടയിനോ,വേപ്പെണ്ണയോ പുരട്ടുക. അല്ലെങ്കിൽ തവിടു വറുത്തു കിഴിവെക്കുക. കാപ്പി, ചായ മുതലായവ കൊടുക്കാം 4. കടന്നൽ,തേൾ,തേനീച്ച മുതലായതുകളുടെ ദംശം; എട്ടുകാലി, കരിങ്ങണ്ണി മുതലായവയുടെ കടി.
ദംശം കടി ഇവ സംഭവിച്ച സ്ഥലത്തു കുറച്ച് അമോണിയാ(ammonia) എന്ന മരുന്നോ, ചുകന്ന ഉള്ളിയോ നല്ലവണ്ണം തേക്കുക.അല്ലെങ്കിൽ ബ്രാണ്ടിയും(brandy)വെള്ളവും സമം ചേർത്തു അതിൽ തുണി നനച്ചു കടിച്ച സ്ഥലത്ത് ഇടുക.ഇങ്ങിനെ ചെയ്യുന്നതു കൊണ്ടു വേദനക്കു കുറെ ഭേദം ഉണ്ടാവും തേളിന്റെ ദംശം വളരെ കഠിനമായിരുന്നാൽ പാമ്പുകടിക്കു പറ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.