23. തീപ്പൊള്ളൽ .............. മുതലായവ 201 ന്നു;കടി പറ്റിയവന്റെ രക്തം കട്ടിയായിത്തീർന്നു. അവന്റെ വായിൽകൂടി രക്തം വരും, രക്തവാഹിനികളിലുള്ള രക്തം അവയിൽനിന്നു പുറത്തുവന്നു,ചർമ്മത്തിന്റെ കീഴിൽ അവിടവിടെ തങ്ങുകയും ചെയ്യുന്നു. അതുകൊണ്ടു നോക്കുന്നവർക്കു കരിംചുകപ്പും വൃത്താകാരവുമായ, പുള്ളികളെ കാണാം. ചികിത്സ. (1) വിഷം കയറാതെയിരിക്കുവാൻ വേണ്ടി ( അതായതു കടിച്ച സ്ഥലത്തിനിന്നു രക്തം വഴിയായി വിഷം ദേഹം മുഴുവനും വ്യാപിക്കാത്ത സ്ഥിതിയിൽ)കടിച്ച സ്ഥലത്തിന്നു മീതെ നല്ലവണ്ണം ഒരു മുണ്ടുകൊണ്ടൊ അല്ലെങ്കിൽ ഒരു കയറുകൊണ്ടൊ കെട്ടുക. പാദത്തിലോ കാലിലോ കടി തട്ടിയാൽ തുടർക്കുതാഴെ മുട്ടിന്നുമീതെ കെട്ടണം. അതേമാതിരി കൈക്കു കെട്ടുന്നതു മുട്ടംകൈക്കുമീതെയും വേണം. (2) ഇങ്ങിനെ കെട്ടിയതിന്റെശേഷം ഒരു കത്തികൊണ്ടു,കടിച്ചസ്ഥലത്തു മൂന്നു കീറൽ കീറി (പടം നോക്കുക), കൈവിരലുകൊണ്ട് ആ മുറിയെ നല്ലവണ്ണം അമർത്തി ചോരയെ പുറത്തുകളയേണം. (3) പിന്നെ പോതസ്യപരിമാം ഗനിതം(potassium permanganate) എന്ന പൊടിയെ വെള്ളത്തിൽ നല്ലവണ്ണം ചാലിച്ചു മുറിവായിൽ ധാരാളമായി തേക്കുക.
പോതാസ്യപരിമാംഗനിതം ഇല്ലാത്ത പക്ഷം ഒരു ആണിയേയൊ താക്കോലിനേയൊ അല്ലെങ്കിൽ വേറെ ഇരുമ്പു സാധനത്തേയൊ നല്ലവണ്ണം പഴുപ്പിച്ചു മുറിവായിൽ വെക്കുക. (മുറിവായിനെ വായകൊണ്ടു വലിച്ച്
26*
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.