ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
196 ശരീരശാസ്ത്രം ട്ടും ഇങ്ങോട്ടും അലഞ്ഞു നടക്കും ; കണ്ണിൽ കാണുന്ന ആളുകളേയും, വടി,കല്ല്, വൈക്കോൽ മുതലായവയേയുംകൂടി കടിക്കും ; വായിൽ നിന്നു ഉമിനീർ ഒലിച്ചു കൊണ്ടു തന്നേയിരിക്കും ; വെള്ളത്തെ കണ്ടാൽ വെറുപ്പു തോന്നി അതിനെ കടിക്കുകയില്ല ; ഒടുവിൽ പക്ഷവാതം (Paralysis) പിടിപെട്ട് അവയവങ്ങളെ ഇളക്കുവാനുംകൂടി കഴിയാതെ മരിയ്ക്കും.
ഒരുവനെ നായ കടിച്ചാൽ ആ നായിനെ കൊല്ലാതെ ഒരിടത്തു സൂക്ഷിച്ചു കെട്ടിയിട്ടു നോക്കുക. ഇങ്ങിനെ നോക്കുമ്പോൾ മുൻപറഞ്ഞ വല്ല ലക്ഷണങ്ങളും 10 ദിവസംവരെ കണ്ടിട്ടില്ലെങ്കിൽ അതു ഭ്രാന്തൻ നായല്ലെന്നും അതിന്റെ കടിയെപ്പറ്റി പേടിക്കാനില്ലെങ്കില്ലും അറിഞ്ഞുകൊള്ളുക.അങ്ങിനെ അല്ലാതെ പത്തു ദിവസത്തിനുള്ളിൽ അതു മരിച്ചാൽ അതു ഭ്രാന്തൻ നായയാണെന്നും അറിഞ്ഞുകൊള്ളുക. ഇങ്ങിനെ ഭ്രാന്തൻ നായ കടിച്ചിട്ടുള്ളവർക്കു വെള്ളത്തെക്കണ്ടാൽ അകാരണമായി ഒരു വെറുപ്പ് ഉണ്ടാവും. ചികിത്സ :__ തെക്കൻ ഇന്ത്യക്കാരുടെ ആവശ്യത്തിലേക്കു കുന്നൂർ എന്ന സ്ഥലത്തിൽ ഒരു നായകടി വൈദ്യശാല സർക്കാരിൽ നിന്ന് ഏർപ്പെടുത്തിയിരിക്കുന്നു . ഭ്രാന്തൻ നായാണെന്നു സംശയത്തിന്ന് ഇടയുള്ള പക്ഷം ഉടനെ കുന്നൂരിൽ പോയി ആ ആസ്പത്രിയിൽ ചികിത്സക്കേണ്ടതു ആവശ്യമാകുന്നു ആവശ്യമാകുന്നു.
ഏതു നായ കടിച്ചാലും കടിച്ചിട്ടുള്ള ഭാഗത്തെ ഉടനെ വെള്ളം കൊണ്ടു നല്ലവണ്ണം കഴുകി , കാർബലി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.