ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
23. തീപ്പൊള്ളൽ .....................................മുതലായവ 195 2.നായകടി (Bites of dogs) നാം വീടുകളിൽ വളർത്തുന്ന മെരുങ്ങിയ നായ കടിച്ചു മുറി ഏറ്റാൽ അതുവഴിയായി വിഷബീജങ്ങൾ പ്രവേശിച്ച് ഉണ്ടാവുന്ന ദോഷമല്ലാതെ വേറെ അപായം ഒന്നും ഇല്ല. ഇതിന്നു സാധാരണ മുറിക്കു പറഞ്ഞിട്ടുള്ള ചികിത്സ ചെയ്താൽ മതി.
എന്നാൽ ഭ്രാന്തൻ നായക്കൾ കടിച്ചാൽ ജലഭയരോഗം (Hydrophobia) എന്ന വ്യാധി ഉണ്ടായിപ്രാണഭയത്തിന്നു കാരണമായിതീരുന്നു. നാം വീട്ടിൽ വളർത്തിവരുന്ന നായിനെ ഒരു ഭ്രാന്തർ നായ കടിച്ചാൽ അതിന്ന് ഈ ജലഭയരോഗം എന്ന വ്യാധി ഉണ്ടാവാനിടയുണ്ട്. ഇങ്ങിനെ രോഗംകൊണ്ടു ഭ്രാന്തുപിടിച്ച ഒരു നായിന്റെ വായിൽനിന്നു വരുന്ന ഉമിനീർ കടിപെട്ടവന്റെ ഞരമ്പുകളെ ബാധിക്കുന്നതു, നായകടിച്ച് അതിനാൽ ഉണ്ടാവുന്ന വ്രണത്തിൽ കൂടി മാത്രമല്ല, നമ്മുടെ ചർമ്മത്തിൽ ഉള്ള മുറി , വിള്ളൽ മുതലായവയെ നായ് നക്കുന്നതിനാലും ഉണ്ടായി എന്നുവരാം. ഭ്രാന്തൻ നായിന്നുള്ള അടയാളങ്ങൾ. ഭ്രാന്തൻ നായ് മുമ്പു സ്നേഹിച്ചിരുന്നവരേയുംകൂടി കപ്പിക്കടിക്കും ; ഒരേ ദിക്കിൽ സ്വസ്ഥമായിരിക്കാതെ അങ്ങോ
*ജലരോഗം (Hydrophbia). ഈ രോഗം ഉള്ളവന്നു വെള്ളം കണ്ടാൽ അകാരാണമായി ഒരു വെറുപ്പു ഉണ്ടാവും.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.