192 ശരീരശാസ്ത്രം ചികിത്സ :__ ഈ തെറ്റിപ്പോയ എല്ലിനെ മുൻ സ്ഥിതിയിൽ ആക്കേണമെങ്കിൽ നല്ല ഡാക്ടർതന്നെ വേണം. അതുകൊണ്ടു വേദന അധികം ഉണ്ടാവാത്ത സ്ഥിതിയിൽ അയാളെ (രോഗിയെ) ഇരുത്തി ഡാക്ടരുടെ അടുക്കൽ കൊണ്ടുപോകേണ്ടത് അത്യാവശ്യമാകുന്നു.
8. ഉളുക്ക് (Sprain) എല്ലുകളുടെ സന്ധിയിലുള്ള സ്നായുരജ്ജുക്കൾ അധികം നീളുകയും കീറിപ്പോവുകയും ചെയ്യുന്നതിനാൽ ഉളുക്കു ഉണ്ടാവുന്നു. ഉളുക്ക് ഉണ്ടായിട്ടുള്ള ഭാഗത്തിൽ വേദനയും വീക്കവും ഉണ്ടാകുമെന്നു മാത്രമല്ല ; ആ ഭാഗത്തെ ഇളക്കുവാനും ബുദ്ധിമുട്ടായിരിക്കും . ഉളുക്ക്, അസ്ഥിഭംഗം, അസ്ഥിസ്ഥാനഭ്രംശം ഇവ തമ്മിലുള്ള വ്യത്യാസത്തെ മുമ്പേതന്നെ പറഞ്ഞിട്ടുണ്ട്.
ഉളുക്കു സംഭവിച്ച ഭാഗത്തെ ഇളക്കാതെ തന്നെ ഇരിക്കേണ്ടത് അത്യാവശ്യമാകുന്നു. ചില സമയം പുറത്തു കാണുന്നതിനേക്കാൾ, ഉള്ളിൽ അധികം കേടുസംഭവിച്ചിട്ടായിരിക്കാം. അതുക്കൊണ്ട് അല്പം ഘനമുള്ള ഉള്ളുക്കായിരുന്നാൽ ആസ്പത്രിക്കു കൊണ്ടുപോയി ഡാക്ടരെ കാണിക്കുന്നതാണ് നല്ലത്. ഉളുക്കുള്ല ഭാഗത്തിൽ പച്ചവെള്ളം പകർന്നു, ഈറൻ തുണികൊണ്ടു അതിനെ ചുറ്റിയാൽ അല്പം ഗുണം ഉണ്ടാവും. ഇങ്ങിനെ 24 മണിക്കൂർ നേരം നനഞ്ഞ തുണികൊണ്ടു കെട്ടി അതിന്നുശേഷം നല്ലവണ്ണം ചുടുന്നവെള്ളം പകരുക
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.