22. അസ്ഥിസംബന്ധമായ ആപത്തുകൾ 191 ശരിയായി ഇരിക്കാതെ, ഒരു ഭാഗം അല്പം മുന്നോട്ടു ചെന്നും , മറ്റേഭാഗം അല്പം പിൻവാങ്ങിയും , അവയവം അല്പം വളഞ്ഞിരിക്കും.
എല്ലു തെറ്റലിനെ അസ്ഥിഭംഗത്തിൽ നിന്നു തിരിച്ചറിയുന്നത് എങ്ങിനെ : (1) എല്ലിനെ തൊട്ടുനോക്കിയാൽ ഭംഗത്തിൽ എന്നപോലെ കിറുകിറു എന്ന ശബ്ദം ഉള്ളതായി തോന്നുന്നില്ല. (2) എല്ലു മുറിഞ്ഞിരുന്നാൽ ആ ഭാഗത്തെ എളുപ്പത്തിൽ ഇളക്കുവാൽ കഴിയും ; എന്നാൽ എല്ലു തെറ്റിയാൽ അങ്ങിനെ ഇളക്കുവാൻ പാടുള്ളതല്ല. (3) എല്ലു മുറിഞ്ഞ ഭാഗത്തിന്റെ നീളം അല്പം കുറഞ്ഞിരിക്കും ; എന്നാൽ എല്ലു തെറ്റീട്ടുള്ള ഭാഗം സ്വതവേയുള്ള നീളത്തിലോ , അല്പം നീളം അധിമായിട്ടോ കാണും .
ഉളുക്കിൽഅസ്ഥിസ്ഥാനഭ്രംശത്തെ തിരിച്ചറിയേണ്ടുന്ന മാതിരി. (1) വീക്കമുള്ള ഭാഗത്തെ അമർത്തി നോക്കുമ്പോൾ എല്ലിന്റെ അറ്റത്തിൻമേൽ ഉള്ളഭാഗം കഠിനമായും വിറങ്ങലിച്ചും ഇരുന്നാൽ എല്ലു തെറ്രിര്രോയിട്ടുള്ളതാണെന്നും , അങ്ങിനെ ഇരിക്കാതെ മൃദുവായും മയമുള്ളതായും ഇരുന്നാൽ അതു ഉളുക്കാണെന്നും അറിയാം . (2) ഇതുകൂടാതെ ഉളുക്കാണെങ്കിൽ അല്പം വേദനയുണ്ടായാലും സാധാരണയായി ഇളക്കുന്നമാതിരി ആ ഭാഗത്തെ ഇളക്കാൻ കഴിയുന്നതാണ് ; എന്നാൽ എല്ലു തെറ്റിപ്പോയിരുന്നാൽ അങ്ങിനെ ഇളക്കുവാൻ കഴിയുന്നതല്ല.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.