Jump to content

താൾ:Shareera shasthram 1917.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

190 ശരീരശാസ്ത്രം ഇളക്കത്തവണ്ണം ചേർന്നിരിക്കുന്നു. ഇതുപോലെ തന്നെ കാൽമുട്ടിന്നു കീഴിലുള്ള എല്ലുകൾ രണ്ടും തുടയെല്ലോടുകൂടി ചേർന്നിരിക്കുന്നു.

        ഇങ്ങിനെ ചേർന്നിരിക്കുന്ന എല്ലുകൾ ഒന്നിനോടൊന്നു നന്നായി സ്നായുരജ്ജൂക്കൾ (Ligaments) എന്നു പറയുന്ന ഒരു മാതിരി  ഉറുപ്പുള്ള പരന്ന നാടകൾപോലുള്ള വസ്തുവിനാൽ കെട്ടപ്പെട്ടിരിക്കുന്നു. ജപ്രകാരമുള്ള ഏർപ്പാടുനിമിത്തം ആ ഭാഗങ്ങളെ അതാണ്ടു മാത്രമേ ഇളക്കാൻ പാടുള്ളു. അതിൽ അധികമായാൽ ഈ സന്ധിബന്ധത്തിൽ  (Joint) വല്ല

കേടും സംഭവിക്കും . ഉദാഹരണം : ഭുജങ്ങളെ പിന്നോട്ടു അല്പം മാത്രമേ ഇളക്കുവാൻ കഴികയുള്ളൂ. അതിൽ കവിഞ്ഞു ഇളക്കിയാൽ , ഈ എല്ലുകൾ അന്യോന്യം, ചേർന്നിട്ടുള്ള ഭാഗത്തിൽനിന്നു വിട്ടുപോകാം. അല്ലെങ്കിൽ എല്ലുകളെ ഒന്നിനോടൊന്നു ചേർത്തുകെട്ടിട്ടുള്ള സ്ലൈയുരജ്ജൂക്കൾ അധികമായി നീണ്ടു അവറ്റിൽ കേടുസംഭവിച്ചു ഉളുക്കു ഉണ്ടാവാം.

ചിലസമയം ഭുജം, മുട്ടുങ്കൈ, അരക്കെട്ടു,കണങ്കാൽ മുതലായ ഭാഗങ്ങളിൽ എല്ലുകളുടെ കൊളുത്തു വേർപെട്ട് അവ ചേർന്നിര്ക്കുന്ന കുഴികളിൽനിന്നോ, ഭാഗങ്ങളിൽനിന്നോ വേർപെട്ടു പോകുന്നു. ഇങ്ങിനെ എല്ലു തെറ്റിപ്പോയ ഭാഗത്തിൽ വേദനയും വീക്കവും ഉണ്ടായിരിക്കും; ഈ ഭാഗം ഇളക്കിവാൻ കഴിയാത്ത വിധത്തിലും ആവും ; കൂടാതെ മുമ്പു നേരെയിരുന്ന ഭാഗം ഇര്രോൾ എല്ലു തെറ്റിയതുകൊണ്ടു മുമ്പിലത്തെപ്പോലെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/207&oldid=170338" എന്ന താളിൽനിന്ന് ശേഖരിച്ചത്