Jump to content

താൾ:Shareera shasthram 1917.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

188 ശരീരശാസ്ത്രം ത്യാവശ്യമാകുന്നു. അദ്ദേഹം വരുന്നതുവരെ ആപത്തു സംഭവിച്ചിട്ടുള്ളവനെ നല്ലവണ്ണം കിടത്തി ദേഹത്തെ അവൻ ഇളക്കാതെ സൂക്ശിക്കേണ്ടതാണ്. ഡാക്ടർക്കു വരാൻ തരമില്ലെങ്കിൽ കേടു സംഭവിച്ചിട്ടുള്ളവനെ ഒരു വാതിൽ പലകമേലോ മറ്റൊ നാലു ആളുകൾ വളരെ ജാഗ്രതയോടെ എടുത്തു കിടത്തി ആസ്പത്രിക്കു കൊണ്ടുപോകേണ്ടതാണ്.

      പൂണെല്ലിന്റെ ഭംഗം (Fracture of the Collar bone) . താഴെ വീണിട്ടോ മറ്റോ ചില സമയം ഈ മാതിരി

ആപത്തു സംഭവിക്കാവുന്നതാണ്. പതുക്കെ കൈവെച്ചു നോക്കിയാൽ മുറിഞ്ഞിട്ടുള്ള ഭാഗം ഇന്നതാണെന്നു അറിയാം. ഭംഗം സംഭവിച്ചവന്റെ ഏതു ഭാഗത്തിൽ എല്ലു മുറിഞ്ഞിരിക്കുന്നുവോ ആ ഭാഗത്തുള്ള ചുമൽ ചരിഞ്ഞും അവൻ മറ്റേ കയ്യുകൊണ്ടു ആഭാഗത്തുള്ള കയ്യനെ താങ്ങിക്കൊണ്ടും ഇരിക്കാം.

    പൂണെല്ലു മുറിഞ്ഞിട്ടുള്ളവന്നു ചെയ്യേണ്ടുന്ന ചികിത്സ :__ ഒരു തുണിയെടുത്തു അതിനെ പന്തുപോലെ ചുരുട്ടി ഏതുഭാഗത്തെ

പൂമെല്ലു മുറിഞ്ഞിരിക്കുന്നുവോ ആഭാഗത്തുള്ള കക്ഷത്തിൽവെച്ചു , കയ്യ് അല്പം പിമ്പോട്ടു വലിച്ചു, പടത്തിൽ കാണിച്ചപ്രകാരം ഭുജത്തേയും കയ്യിനെ മാറോടു ചേർത്തുവച്ചും ശീലക്കൊണ്ടു ഒരു കെട്ടുകെട്ടി , മുൻകൈ താഴാതിരിക്കാൻവേണ്ടി കഴുത്തിൽ നിന്നു ഒരു അന്താനും കെട്ടുകയും വേണം. ഇങ്ങിനെ ചെയ്തതിനു ശേഷം ഡാക്ചറുടെ അടുക്കൽ പോകുക.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/205&oldid=170336" എന്ന താളിൽനിന്ന് ശേഖരിച്ചത്