184 ശരീരശാസ്ത്രം
എല്ലു മുറിഞ്ഞിട്ടുള്ളതിനെ അറിവാനുള്ള ലക്ഷണങ്ങൾ :__(1) മുറിഞ്ഞ ഭാഗത്തിൽ വീക്കവും വേദനയും ഉണ്ടായിരിക്കും;(2) ആ ഭാഗത്തെ പൊങ്ങിച്ചു ഉപയോഗിപ്പാൻ സാധിക്കയില്ല ;(3) കുറെ സൂക്ഷിച്ചുനോക്കിയാൽ ഒരുമാതിരി അല്പം വളവോ, സാമ്യമില്ലായ്കകോ ആ ഭാഗത്തിൽ കാണാം ; (4) അവിടെ കൈകൊണ്ടു അമർത്തി നോക്കിയാൽ മുറിഞ്ഞ എല്ലിന്റെ മുനകൾ തടയുന്നതിനാൽ ഉണ്ടാവുന്ന ഒരുമാതിരി കിറു,കിറു ശബ്ദം ഉള്ളതായി തോന്നാം. ഈ ശബ്ദം ഇണ്ടെങ്കിൽ സംഭവിച്ചിരിക്കുന്ന ആപത്തു ഉളുക്കല്ല എന്നു നിശ്ചയിക്കാം.
ചികിത്സ. ഏതുമാതിരി അസ്ഥിഭംഗമായിരുന്നാലും മുറിഞ്ഞ എല്ലുകളെ യോജിപ്പിച്ചാൽ അവരണ്ടും തമ്മിൽ ചേർന്നു വളരുന്നതാണ്.
അതുകൊണ്ടു ഉടനെ ചെയ്യേണ്ടുന്ന ചികിത്സ, എല്ലുകളുടെ മുനമ്പുകളെ ശരിയായി തമ്മിൽ ചേർത്തുവെക്കേണ്ടതുതന്നെയാകുന്നു. പ്രഥമോപചാരം ചെയ്യുന്നവർ ഇതിന്നു, തന്നാൽ കഴിയുന്നതിനെ ചെയ്തതിന്റെ ശേഷം ആപത്തുള്ളവരെ തക്കതായ വൈദ്യന്റെ അടുക്കൽ കൂട്ടിക്കൊണ്ടുപോകെണ്ടതാണ്. മുറിഞ്ഞ എല്ലുകളെ ചേർക്കുമ്പോൾ ആദ്യം തന്നെ വേണ്ടപോലെ ശരിയായി ചേർക്കാതിരുന്നാൽ, പിന്നെ ഒരിക്കലും നേർക്കു ഇരിക്കയില്ല. അനേകം ആളുകൾ ആസ്പത്രിക്കു പോകുവാൻ പേടിച്ചിട്ടോ, വേറെ വല്ല കാരണത്താല്ലോ ഈമാതിരി സംഗതികളിൽ വൈദ്യം ചെയ്യാം എന്നു നടിക്കുന്ന മോശക്കാരായ വൈദ്യ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.