Jump to content

താൾ:Shareera shasthram 1917.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

20. ദേഹശുദ്ധി, വ്യായാമം മുതലായവ 169 യാത്ത ഒരു ചെറിയ കുട്ടി അടുപ്പിലുള്ള തീയെ തൊടും; ആ കുട്ടി അല്പം പ്രായം ചെന്നതിൽപിന്നെ തീയെ തൊട്ടാൽ ഉണ്ടാവുന്ന ദോഷത്തെ അറിഞ്ഞാൽ പിന്നെ തീയെ തൊടുമോ? അതുപോലെ നാട്ടുപുറങ്ങളിലുള്ള ചിലർ രോഗങ്ങളുടെ കാരണം ഇന്നതാണെന്ന് അറിയാത്തവരായിരിക്കാം. അവർക്കു ഈ കാരണങ്ങളെ പറഞ്ഞു ബോധിപ്പിക്കുന്നതു നിങ്ങളുടെ മുറയാണ്. രോഗങ്ങളെ തടുത്തു നിർത്താൻ ശ്രമിച്ചാൽ മാത്രം മതിയോ? രോഗം വന്നാൽ അതു നാടു മുഴുവനും വ്യാപിക്കാതെയിരിപ്പാൻ ശ്രമിക്കേണ്ടത് ആവശ്യമല്ലയോ? ഉദാഹരണമായി ഒരു ദേശത്തിൽ വിഷൂചിക വന്നിട്ടുള്ളതായി വിചാരിക്കുക. അപ്പോൾ ഒന്നാമതായി ഏതു വീട്ടിൽ രോഗം ഉണ്ടായോ ആ വീട്ടിൻറെ ഉടമസ്ഥൻ അടുത്തുള്ളവരുടേയും നാട്ടുകാരുടേയും നന്മയെ ആലോചിച്ചു, തൻറെ വീട്ടിലുള്ള തുണി മുതലായതുകളെ കുളങ്ങളിൽ മുക്കാതേയിരിക്കുകയും രോഗിയുടെ മലം മുതലായതുകളെ തീയിൽ ഇട്ടു കത്തിച്ചു, വീടു മുതലായതുകളെ ശരിയായി ശുചിയാക്കി വെക്കുകയും വേണം. ഒരു വീട്ടിൽ ആന്ത്രജ്വരം(Typhoid fever0 ഉണ്ടായാൽ ആ രോഗിയുടെ മലത്തെ തീയിലിട്ടു കത്തിക്കണം. ക്ഷയരോഗി ഒരു വീട്ടിൽ ഉണ്ടായിരുന്നാൽ അവന്നു തുപ്പാൻ വേണ്ടി, കുറെ വെണ്ണീർ ഇട്ടു ഒരു പാത്രം പ്രത്യേകം വെക്കേണ്ടതും അവൻ അതിൽ തുപ്പിയാൽ അതു ഉണങ്ങുന്നതിന്നുമുമ്പെ

22*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/186&oldid=170328" എന്ന താളിൽനിന്ന് ശേഖരിച്ചത്